Listen live radio

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു; പവന് 37,200 രൂപ

after post image
0

- Advertisement -

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 1040 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 37,200 രൂപയായി താഴ്ന്നു. ഗ്രാമിന് 4650 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,929.94 ഡോളറാണ് വില.
സ്വര്‍ണവില ഓരോ ദിവസവും മാറിമറിയുകയാണ്. ഇന്ന് രണ്ട് തവണയായാണ് കുറഞ്ഞത്. ഇന്നലെ സ്വര്‍ണ വില പവന് 240 രൂപ വര്‍ധിച്ച്‌ പവന് 38,240 രൂപയായി ഉയര്‍ന്നിരുന്നു. ഗ്രാമിന് 4,780 രൂപയായിരുന്നു വില. ഒരു പവന്‍ സ്വര്‍ണത്തിന് ആഗസ്ത് ഏഴു മുതല്‍ 42,000 രൂപയും ഒരു ഗ്രാമിന് 5,250 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയിലെ റെക്കോര്‍ഡ് വര്‍ധനയാണ് സ്വര്‍ണ വില ആഗസ്ത് ഏഴ്‌ന് കുത്തനെ ഉയര്‍ത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുകയാണ്.
രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് വില ഇനിയും കൂടും. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തുടര്‍ച്ചയായി കുറയുകയാണ്. സാമ്ബത്തിക മാന്ദ്യത്തിനൊപ്പം കൊവിഡ് വ്യാപനം കൂടി സ്വര്‍ണ വിപണിയെ ബാധിച്ചു. ഈ സാമ്ബത്തിക വര്‍ഷത്തെ ആദ്യ നാല് മാസത്തില്‍ (ഏപ്രില്‍- ജൂലൈ 2020) കാലളവില്‍ ഇറക്കുമതിയിലെ ഇടിവ് 81 ശതമാനമാണ്. ജൂലൈ മാസത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

Leave A Reply

Your email address will not be published.