Listen live radio

ആരോഗ്യ ഐഡി കാർഡിന്റെ മറവിൽ കേന്ദ്രം ശേഖരിക്കാൻ ഒരുങ്ങുന്നത് ജാതി മുതൽ രാഷ്ട്രീയ, ലൈംഗിക താൽപര്യങ്ങൾ വരെ

after post image
0

- Advertisement -

ഡല്‍ഹി: ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിന് ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനമായിരുന്നു രാജ്യത്തെ എല്ലാ പൗരൻമാർക്കും ആരോഗ്യ ഐഡി കാർഡ് എന്നുള്ളത്. എന്നാൽ, പൗരന്മാരുടെ പൂർണ്ണ ആരോഗ്യസംരക്ഷണത്തിന് എന്ന പേരിൽ ഏർപ്പെടുത്താൻ പോകുന്ന ഈ ആരോഗ്യകാർഡിന്റെ മറവിൽ കേന്ദ്രം ശേഖരിക്കാൻ പോകുന്നത് ഓരോ പൗരന്മാരുടെയും രാഷ്ട്രീയ താൽപര്യം മുതൽ ലൈംഗിക അഭിരുചി വരെ.
ആരോഗ്യ ഐഡി കാർഡുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വ്യക്തികളുടെ ലൈംഗിക താൽപര്യം, രാഷ്ട്രീയ ആഭിമുഖ്യം, സാമ്പത്തിക നില, ജാതി, മതം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കണമെന്ന് കരട് ആരോഗ്യ നയത്തിൽ പറയുന്നു.
വ്യക്തികളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളടക്കം സാമ്പത്തിക നിലയും ഉൾപ്പെടുത്തണം. സെപ്റ്റംബർ മൂന്ന് വരെ പൊതുജനങ്ങൾക്ക് നയത്തിന്മേൽ അഭിപ്രായം അറിയിക്കാം.

Leave A Reply

Your email address will not be published.