Listen live radio

രാജ്യത്ത് 24 മണിക്കൂറിനിടെ 76,472 പേര്‍ക്ക് കൂടി കൊറോണ; 1021 മരണം

after post image
0

- Advertisement -

ഡല്‍ഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 1,021 പേരാണ് മരിച്ചത്.
രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 34,63,973 ആയി ഉയര്‍ന്നു.
അതേസമയം, രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. 26,48,999 പേരാണ് കൊറോണയില്‍ നിന്നും രോഗമുക്തി നേടിയത്. 7,52,424 പേരാണ് ചികിത്സയിലുള്ളത്. 62,550 പേരാണ് രോഗം ബാധിച്ചു മരിച്ചത്.

Leave A Reply

Your email address will not be published.