Listen live radio

ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ മാ​ത്ര​മായിരിക്കണം ന​ട​ത്തേ​ണ്ട​ത്; മു​ഖ്യ​മ​ന്ത്രി

after post image
0

- Advertisement -

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ മാ​ത്ര​മായിരിക്കണം ന​ട​ത്തേ​ണ്ട​തെ​ന്ന നിര്‍ദേശവുമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ . ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടു​ന്ന എ​ല്ലാ ആ​ഘോ​ഷ​വും ഒ​ഴി​വാ​ക്ക​ണം . ബ​ന്ധു​വീ​ടു​ക​ളി​ലെ സ​ന്ദ​ര്‍​ശ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ നിര്‍ദേശിച്ചു .
സം​സ്ഥാ​ന​ത്ത് സ​മ്ബ​ര്‍‌​ക്ക വ്യാ​പ​നം ഉയരുന്ന സാഹചര്യമാണ് . 96.6 ശ​ത​മാ​നം പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധ ഉണ്ടായിട്ടുള്ളത് . അ​തേ​സ​മ​യം, രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​ത്ത​നെ​യു​ള്ള വ​ര്‍​ധ​ന​വി​ല്ല . സ്വാ​ഭാ​വി​ക​മാ​യ രോ​ഗ​വ്യാ​പ​നം മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത് . ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക​പ്പു​റം രോ​ഗ വ്യാ​പ​നം ഉ​ണ്ടാ​കാ​തെ നോ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഓര്‍മിപ്പിച്ചു .

Leave A Reply

Your email address will not be published.