പുൽപ്പള്ളി: മുള്ളൻകൊല്ലി മൂന്ന്പാലം ഹൊസള്ളി ഉന്നതിയിലെ സുശീലൻ (35 )നെ കബനി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച്ച വീട്ടിൽ നിന്ന് പോയതായിരുന്നു. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു.ഭാര്യ: മഞ്ജുള, ഒരു മകനുണ്ട്.














