Listen live radio

പ്ലസ്ടു ,എസ് എസ് എൽ സി, യു.എസ്, എസ് പരീക്ഷയിൽ വിജയം നേടിയവർക്ക് ആദരവുമായി വീടുകളിലേക്ക് കോൺഗ്രസ്

after post image
0

- Advertisement -

തലപ്പുഴ: പ്ലസ്ടു, എസ്.എസ്.എൽ.സി ,യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വീടുകളിൽ എത്തി അദരിച്ചു.കോൺഗ്രസ് പന്ത്രണ്ടാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതുമായർന്ന ചടങ്ങ് സംഘടിപ്പിച്ചത്.ഗാന്ധിജിയുടെ പുസ്തകവും പേനയും മക്ഷിയുമാണ് വിദ്യാർത്ഥികൾക്ക് സമ്മാനമായി നൽകിയത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ നാടിന് തന്നെ മാതൃകയാണന്നും കോവിഡ് മഹമാരികരാണം പൊതു ചടങ്ങ് സംഘടിപ്പിക്കാൻ കഴിയത്തതിനെ തുടർന്നാണ് വീടുകളിൽ എത്തി ചടങ്ങ് സംഘടിപ്പിച്ചതെന്ന് പ്രഭാകരൻ മാസ്റ്റർ പറഞ്ഞു.
ഇനിയും ഇത്തരം ചടങ്ങ് സംഘടിപ്പിക്കാൻ എല്ലവരും മുന്നേട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.പത്ത് വിദ്യാർത്ഥികളെയാണ് അദാരിച്ചത്. ടി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ജോണി മറ്റത്തിലാനി, രാഘവൻ വാഴതാറ്റുമ്മൽ, സനൽ എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.