മരം വ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും, വാർഡ് മെമ്പറെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. എരുമാട് സ്വദേശി ഷമീറിനെയാണ് ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും പോലീസ് പിടികൂടിയത്. ഇയാളെ ഇന്ന് രാവിലെയോടെ നൂൽപ്പുഴ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി, സംഭവശേഷം വയലിലൂടെ തമിഴ്നാട്ടിലേക്ക് കടന്നപ്രതി പോകുംവഴി നെല്ലിമാട് വയലിലാണ് ആയുധം ഉപേക്ഷിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നമ്പ്യാർകുന്ന് ആർത്തുവയലിലാണ് ആക്രമണം നടന്നത്. വെട്ടേറ്റ മുക്കുപുര സുനിൽ ചികിത്സയിലാണ്.
മരം വ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിയ സംഭവം: ഒരാൾ പിടിയിൽ
‹ മുൻപത്തെ വാർത്ത (Previous)
പുലർച്ചെ കേട്ട അസാധാരണ ശബ്ദങ്ങളുടെ കാരണം മിസൈൽ പ്രതിരോധം: വിശദീകരിച്ച് യുഎഇ
അടുത്ത വാർത്ത (Next) ›
‘കന്നിവോട്ട് മധുരിക്കും’; വോട്ടു ചെയ്യുന്നവർക്ക് ഹൽവ നൽകാൻ കമ്മിഷൻ