Listen live radio

തരുവണയില്‍ വാഴതൈകള്‍ വെട്ടി നശിപ്പിച്ച നിലയില്‍

after post image
0

- Advertisement -

തരുവണ: മൂന്ന് മാസം പ്രായമായ ആയിരത്തോളം വാഴകള്‍ വെട്ടി നശിപ്പിച്ചു. തരുവണ കരിങ്ങാലി വയലില്‍ കൃഷിയിറക്കിയ സഹോദരങ്ങളായ ആര്‍പ്പത്താനത്ത് ബേബി,ഷാജി എന്നിവരുടെ വാഴകളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വെട്ടിയും പിഴുതും നശിപ്പിച്ചത്.
മൂന്ന് മാസം മുമ്പ് കൃഷിയിറക്കി രണ്ട് പ്രാവശ്യം വളം നല്‍കിയ വാഴകള്‍ക്കായി എഴുപതിനായിരത്തോളം രൂപ ചിലവഴിച്ചിരുന്നു. കുടുംബസ്വത്തായി കൈവശം വെച്ചു വരുന്ന 60 സെന്റോളം വയലിലാണ് ഇവര്‍കൃഷിയിറക്കിയത്. കൃഷി നശിപ്പിച്ചതുമായിബന്ധപ്പെട്ട് വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.