Listen live radio

നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവം; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

after post image
0

- Advertisement -

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സര്‍വീസിന്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാങ്ങോട് സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മലപ്പുറത്ത് ജോലിക്ക് പോയിരുന്ന യുവതി നാട്ടില്‍ തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. നിരീക്ഷണ കാലാവധിക്ക് ശേഷം കൊവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സെപ്റ്റംബര്‍ മൂന്നിന് പാങ്ങോടുളള ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വീട്ടില്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകനെതിരെ വെള്ളറട പോലീസ് കേസെടുത്തിരുന്നു.
അതേസമയം, ആറന്മുളയില്‍ കോവിഡ്‌ രോഗിയെ കനിവ് 108 ആംബുലന്‍സിന് ഉള്ളില്‍ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ നൗഫലിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ ജോലിയില്‍ നിന്ന് നേരത്തെ പിരിച്ചുവിട്ടിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍, 108 ആംബുലന്‍സില്‍ തന്നെ പിപിഇ കിറ്റ് ധരിപ്പിച്ചാണ് പ്രതിയെ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്. ഇതിന് ശേഷം പ്രതിയുമായി പൊലീസ് സംഘം വേഗം മടങ്ങുകയായിരുന്നു.
കൊവിഡ് രോഗിയെ പീഡിപ്പിച്ച ശേഷം ആംബുലന്‍സ് ഡ്രൈവര്‍ ക്ഷമാപണം നടത്തി. ചെയ്‌തത് തെറ്റായി പോയെന്നും ആരോടും പറയരുതെന്നും ആംബുലന്‍സ് ഡ്രൈവര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. പ്രതിയായ ആംബുലന്‍സ് ഡ്രൈവര്‍ ക്ഷമാപണം നടത്തിയത് പെണ്‍കുട്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്‌തു. ഇതാണ് കേസില്‍ നിര്‍ണായക തെളിവായത്.
 
 

Leave A Reply

Your email address will not be published.