Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

നയാരയ്ക്ക് പിന്നാലെ ഷെല്ലും: പമ്പുകളിൽ പെട്രോൾ 119/- കടന്നു, ഡീസൽ 123/-

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ന്യൂഡൽഹി∙ നയാരയ്ക്കു പിന്നാലെ ഇന്ധന വില വർധിപ്പിച്ച് ഷെൽ. ബെംഗളൂരുവിലെ ഷെൽ ഔട്‌ലെറ്റുകളിൽ പെട്രോളിന് 7.41 രൂപയാണ് കൂടിയിരിക്കുന്നത്. ഡീസലിന് 25.01 രൂപ വർധിപ്പിച്ചിട്ടുണ്ട്. സാധാ പെട്രോളിന് 119.85 രൂപയും, പവർ പെട്രോളിന് 129.85 രൂപയും നൽകേണ്ടിവരും. സാധാ ഡീസലിന് 123 രൂപയും പ്രീമിയം ഡീസലിന് 133 രൂപയും ആണ് പുതിയ നിരക്ക്. ഇന്നുമുതൽ ഷെല്ലിന്റെ പമ്പുകളിൽനിന്ന് പെട്രോൾ, ഡീസൽ നിറയ്ക്കുന്നവർക്കു പുതുക്കിയ നിരക്ക് നൽകേണ്ടിവരും.

രണ്ടാഴ്ച മുൻപും ഷെൽ ഇന്ധനവില വർധിപ്പിച്ചിരുന്നു. പെട്രോൾ വിലയിൽ രണ്ട്–രണ്ടര രൂപ വർധിപ്പിച്ച് 108.50 രൂപയാക്കിയിരുന്നു. ഡീസൽ വില 93.50 ആയും വർധിപ്പിച്ചു. ഷെല്ലിന് രാജ്യത്താകമാനം 350 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. അതേസമയം, വില വർധിപ്പിച്ചതിനെക്കുറിച്ച് ഷെൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മാർച്ച് 27ന് നയാര എനർജി പെട്രോൾ വിലയിൽ അഞ്ച് രൂപയും ഡീസൽ വിലയിൽ മൂന്നു രൂപയും വർധിപ്പിച്ചിരുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *