Listen live radio

പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡനത്തിനിരയായ സംഭവം: ഇര മാനസികമായി തകര്‍ന്നനിലയില്‍; മൊഴിയെടുക്കാന്‍ കഴിയാതെ അന്വേഷണ സംഘം

after post image
0

- Advertisement -

പത്തനംതിട്ട: ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മാനസികമായി തകര്‍ന്നനിലയില്‍. അതിനാല്‍ പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കാനാകാതെ അന്വേഷണ സംഘം വഴിമുട്ടിയിരിക്കുകയാണ്. പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് ചെയ്യാനായി സൈക്യാട്രിക് ഡോക്ടറെ നിയോഗിച്ചു. ഇര സാധാരണ നിലയിലേക്കെത്താന്‍ നാല് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അതേസമയം കോവിഡ് പോസിറ്റീവായ പത്തൊന്‍പതുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ആംബുലന്‍സ് ഡ്രൈവര്‍ ക്രൂരമായി പീഡിപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ആറന്മുളയില്‍ വിജനസ്ഥലത്തുവെച്ച്‌ ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു പീഡനം നടന്നത്.
സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ ‘കനിവ്’ പദ്ധതിയുടെ ഭാഗമായ ‘108’ ആംബുലന്‍സിന്റെ ഡ്രൈവര്‍ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടില്‍ നൗഫലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മുന്‍പു വധശ്രമക്കേസില്‍ പ്രതിയാണ്. പീഡനശേഷം ഇയാള്‍ പെണ്‍കുട്ടിയോട് മാപ്പുപറയുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇത് പെണ്‍കുട്ടി തന്നെയാണ് ചിത്രീകരിക്കുകയും ചെയ്തത്.

Leave A Reply

Your email address will not be published.