Listen live radio

രാജ്യത്തെ സാക്ഷരതാ നിരക്കില്‍ കേരളം വീണ്ടും ഒന്നാമത്; 96.2 ശതമാനം

after post image
0

- Advertisement -

തിരുവനന്തപുരം: കേരളം മുന്‍പന്തിയില്‍ തന്ന… 96.2 ശതമാനം സാക്ഷരതാ നിരക്കുമായി കേരളം വീണ്ടും ഒന്നാമത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍എസ്‌ഒ)യുടെ പുതിയ റിപ്പോര്‍ട്ടനുസരിച്ചാണ് രാജ്യത്തെ സാക്ഷരതാ നിരക്കില്‍ കേരളം വീണ്ടും ഒന്നാമതെത്തിയിരിക്കുന്നത്. ഏഴു വയസിനു മുകളിലുള്ളരെ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം തയാറാക്കിയിരിക്കുന്ന ഈ പട്ടിക അനുസരിച്ച്‌ ആന്ധ്രാ പ്രദേശാണ് സാക്ഷരതാ നിരക്കില്‍ ഏറ്റവും പിന്നില്‍ – 66.4 ശതമാനമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്.
ഡല്‍ഹിയാണ് കേരളത്തിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് – 88.7 ശതമാനം. ഉത്തരാഖണ്ഡ് – 87.6 ശതമാനം, ഹിമാചല്‍ പ്രദേശ് – 86.6 ശതമാനം അസം-85.9 ശതമാനം എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനും ഡല്‍ഹിക്കും തൊട്ടുപിന്നിലുള്ളത്. ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് സാക്ഷരതാ നിരക്കില്‍ പിന്നില്‍. രാജസ്ഥാന്‍ (69.7 ശതമാനം), ബിഹാര്‍ (70.9 ശതമാനം), തെലങ്കാന (72.8 ശതമാനം), ഉത്തര്‍ പ്രദേശ് (73 ശതമാനം), മധ്യപ്രദേശ് (73.7 ശതമാനം) എന്നിവയാണ് ആന്ധ്രാ പ്രദേശിനു തൊട്ടു പിന്നിലുള്ളത്.
രാജ്യത്തെ ആകെ സാക്ഷരതാ നിരക്ക് 77 ശതമാനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗ്രാമങ്ങളിലെ സാക്ഷരതാ നിരക്ക് 73.5 ശതമാനവും നഗരങ്ങളില്‍ 87.7 ശതമാനവുമാണ്. പുരുഷന്മാരുടെ ദേശീയ സാക്ഷരതാ നിരക്ക് 84.7 ശതമാനവും സ്ത്രീകളുടേത് 70.3 ശതമാനവുമാണ്. എല്ലാ സംസ്ഥാനങ്ങളിലും പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് സ്ത്രീകളേക്കാള്‍ കൂടുതലാണ്. കേരളത്തിലാണ് ഏറെക്കുറെയെങ്കിലും അടുത്തടുത്ത സാക്ഷരതാ നിരക്കുള്ളത്.
സംസ്ഥാനത്ത് പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 97.4 ശതമാനമാണെങ്കില്‍ സ്ത്രീകളുടേത് 95.2 ശതമാനമാണ്. ഡല്‍ഹിയില്‍ ഇത് 93.7 ശതമാനവും 82.4 ശതമാനവുമാണ്. ഏറ്റവും മോശം സാക്ഷരതാ നിരക്കുള്ള ആന്ധ്രയില്‍ ഇത് 73.5, 59.5 എന്നിങ്ങനെയാണ്. രാജസ്ഥാന്‍ – 80.8, 57.6, ബിഹാര്‍ – 79.7, 60.5. 8097 ഗ്രാമങ്ങളില്‍ നിന്നുള്ള 64,519 വീടുകളും 6188 ബ്ലോക്കുകളിലുള്ള നഗര പ്രദേശങ്ങളിലെ 49,238 വീടുകളുമാണ് സര്‍വ്വെയില്‍ ഉള്‍പ്പെട്ടത്. 15-29 പ്രായപരിധിയിലുള്ള 24 ശതമാനം ആളുകള്‍ക്ക് ഗ്രാമങ്ങളിലും 56 ശതമാനം നഗര പ്രദേശങ്ങളിലുള്ളവര്‍ക്കും കമ്ബ്യൂട്ടര്‍ ഉപയോഗിക്കാനറിയാം.

Leave A Reply

Your email address will not be published.