Listen live radio

ഈ ചുണക്കുട്ടന്മാര്‍ മതി ചൈനയെ തുരത്താന്‍; ലഡാക്കില്‍ രാജ്യത്തിന് കാവലാളായി പരിശീലനം ലഭിച്ച മിടുക്കന്മാര്‍ വരുന്നു…

after post image
0

- Advertisement -

ഡല്‍ഹി: ലഡാക്ക് നിയന്ത്രണരേഖയില്‍ സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നത് മുന്നില്‍കണ്ട് കൊണ്ട് സെെനികരെ സഹായിക്കാന്‍ നായകള്‍ക്ക് പരിശീലനം നല്‍കുന്നു. പ്രാദേശിക ഇനത്തില്‍പ്പെടുന്ന നായകള്‍ക്കാണ് പരിശീലന നല്‍കി വരുന്നത്. ലഡാക്കിലെ പ്രാദേശിക തലത്തില്‍പ്പെട്ട ബഗര്‍വാള്‍ , ഗദ്ദി കുട്ട എന്നിങ്ങനെ പ്രാദേശിക ഇനത്തില്‍പ്പെടുന്ന നായകളെ അടക്കം അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്.
ടിബറ്റന്‍ മാസ്റ്റിഫില്‍ നിന്നുള്ളതാണ് ബഖര്‍വാള്‍. ലഡാക്കിലെ പ്രാദേശിക നായകള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരെ ഉപയോഗിക്കാമെന്ന് കരസേനാ വൃത്തങ്ങള്‍ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ പിടികൂടാനും മതിയായ മുന്നറിയിപ്പ് മിലിട്ടറി പോസ്റ്റില്‍ നല്‍കാനും ബഖര്‍വാള്‍ നായകള്‍ക്ക് കഴിയുന്നതായും അവര്‍ പറഞ്ഞു. ലഡാക്കിലെ മഞ്ഞുവീണ ഉയര്‍ന്ന മലനിരകളില്‍ അപകടസാഹചര്യത്തില്‍ പാലായനം ചെയ്യുന്നതിനായി സഹായിക്കാനും ഇവയ്ക്ക്പരിശീലനം നല്‍കിയിട്ടുണ്ട്.
ലഡാക്കില്‍ ബോംബുകളും മൈനുകളും കണ്ടെത്താനാണ് സൈന്യത്തിന് ഈ നായ്ക്കള്‍ തുണയാകുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അത്തരം ഓപ്പറേഷനുകളിലും അവലാഞ്ചേ റെസ്‌ക്യൂ ഓപ്പറേഷന്‍ (എ ആര്‍ ഒ) നിര്‍ണായകമായി മാറുന്നുണ്ട്. മഞ്ഞില്‍ 20 – 30 അടി താഴ്ചയില്‍ മൂടപ്പെട്ടു പോയവരെ പോലും ഇവ മണത്ത് കണ്ടുപിടിക്കും-സെെനിക വൃത്തങ്ങള്‍ പറഞ്ഞു.
വലിയ ദുരന്തങ്ങളിലും ഇവ രക്ഷാപ്രവര്‍ത്തകര്‍ക്ക് ചെയ്യുന്ന സഹായം ചെറുതല്ല. ഇവയ്ക്ക് പുറമേ കൊടും കാലാവസ്ഥയില്‍ തണുപ്പിനെ അതീജീവിക്കാനുള്ള സഹായങ്ങളോടെ ലബ്രാഡോര്‍, ജര്‍മ്മന്‍ ഷെപ്പേഡ് വിഭാഗത്തില്‍ പെടുന്ന നായ്ക്കളെയും ലഡാക്കില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
ഇവയില്‍ ഭൂരിഭാഗവും ഉയര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കാന്‍ എളുപ്പമാണെന്ന് മൃഗ സംരക്ഷണ പ്രവര്‍ത്തകന്‍ ഗൌരി മൌലവി പറഞ്ഞു. ചൂടുള്ള കാലാവസ്ഥയില്‍ ഇവയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു. ട്രാക്കിംഗ്, ഗാര്‍ഡ്, മൈന്‍ കണ്ടെത്തല്‍, സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തല്‍, പെട്രോളിംഗ്, അവലാഞ്ചേ റെസ്‌ക്യൂ ഓപ്പറേഷന്‍, തെരച്ചില്‍, രക്ഷാപ്രവര്‍ത്തനം, നാര്‍ക്കോട്ടിക് ഡിറ്റക്ഷന്‍, അസ്സള്‍ട്ട് എന്നിങ്ങനെ എട്ടിലധികം വിവിധ ആവശ്യങ്ങള്‍ക്കാണ് ഇന്ത്യന്‍ സൈന്യം നായകളെ ഉപയോഗിക്കുന്നത്.
2019 ജൂലായ് മുതല്‍ വിജയകരമായ 53 ഓപ്പറേഷനുകളിലാണ് സൈന്യത്തിലെ നായകള്‍ സൈന്യത്തെ സഹായിച്ചത്. അതില്‍ ഐ ഇഡി, സ്പോടക വസ്തുക്കള്‍ എന്നിവ കണ്ടെത്തിയ 30 കേസുകളും തീവ്രവാദികളെ കണ്ടെത്തി കൊലപ്പെടുത്താന്‍ സഹായകരമായ അഞ്ചു കേസുകളും സൈന്യത്തിനെതിരേ പോരാടാനായി സൂക്ഷിക്കപ്പെട്ടിരുന്ന ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും ശേഖരം കണ്ടെത്തിയ 14 കേസുകളും ഉള്‍പ്പെടുന്നു.

Leave A Reply

Your email address will not be published.