Listen live radio

കർണ്ണാടക വനംവകുപ്പിന്റെ സർവ്വേ റിക്കോഡിൽപ്പെട്ട കടുവ കുടുങ്ങി ചത്തു. അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്

after post image
0

- Advertisement -

മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചിലെ താത്തൂർ സെക്ഷനിലെ അമ്പത് ഏക്കറിലാണ് രണ്ടാഴ്ച മുമ്പ് ആറ് വയസ്സ് പ്രായം വരുന്ന ആൺകടുവ കുരുക്ക് മുറുകി ചത്ത നിലയിൽ കണ്ടെത്തിയത്.കർണ്ണാടക വനംവകുപ്പിന്റെ സർവ്വേ റിക്കോഡിൽ ക്യാമറ ട്രാപ്പിൽ ഉൾപ്പെട്ട കടുവയാണ് ചത്തത്.കർണ്ണാടവനത്തിൽ നിന്നാണ് കടുവ എത്തിയതെന്നണ് കേരള വനം വകുപ്പിന്റെ നിഗമനം.കുരുക്കിനെ തുടർന്നുണ്ടയ അണുബാധയാണ് മരണ കരാണമെന്ന് വനപാലകർ പറഞ്ഞു. കടുവയെ അപയപ്പെടുത്തുവാൻ ആരെങ്കിലും കുരുക്ക് സ്ഥാപിച്ചതണേയെന്നും കാട്ടിൽ കുരുക്ക് കണ്ടെത്തുന്നതിനും വനം വകുപ്പ് അന്വേഷണം ഊർജിതമാക്കി

Leave A Reply

Your email address will not be published.