Listen live radio

പുതിയ പ്രതീക്ഷകളുമായി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു

after post image
0

- Advertisement -

ലോക്ക്ഡൗണിന് ഭാഗീക ഇളവുകള്‍വന്നതോടെ വയനാട് ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചിരിക്കുന്നു. കോവിഡ്-19 മൂലം ഉണ്ടായ ദുരിതങ്ങളില്‍നിന്നും പതിയെ കരകയറാന്‍കഴിയും എന്ന പുതിയ പ്രതീക്ഷയോടെ തൊഴിലാളികള്‍വലിയ ഇടവേളയ്ക്ക് ശേഷം ജോലികളിലേക്ക് കടക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍100 തൊഴില്‍ദിനങ്ങള്‍ക്ക് 2000 രൂപ അധിക കൂലി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് പദ്ധതി പ്രവര്‍ത്തികള്‍ആരംഭിക്കുന്നത്. 291 രൂപയാണ് ഒരു തൊഴില്‍ദിനത്തിന് ഇപ്പോള്‍കൂലിയായി ലഭിക്കുന്നത്. ബുദ്ധിമുട്ടുകള്‍ക്കിടയില്‍കൂലി വർധന ആശ്വാസമാണെന്നാണ് തൊഴിലാളികള് ‍പറയുന്നത്.
ജില്ലയിലെ ഒരേയൊരു ഹോട്ട്സ്പോട്ടായ മൂപ്പൈനാട് ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും പ്രവര്‍ത്തികള്‍തുടങ്ങിക്കഴിഞ്ഞു. ജലസംരക്ഷണ പ്രവര്‍ത്തികള്‍, വ്യക്തികത ആസ്തികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍, തോടുകള്‍, കുളങ്ങള്‍തുടങ്ങിയവയുടെ   നിര്‍മ്മാണ പ്രവർത്തനങ്ങൾ, പിഎംഎവൈ, ലൈഫ് മിഷന്‍പ്രവര്‍ത്തികള്‍, ശുചിത്വവുമായി ബന്ധപ്പെട്ട കമ്പോസ്റ്റ് നിര്‍മ്മാണം പോലുള്ള പ്രവര്‍ത്തികള്‍ തുടങ്ങിയവ ആദ്യഘട്ടത്തില്‍ ആരംഭിച്ചു. മഴക്കാല പൂര്‍വ്വ പ്രവര്‍ത്തികള്‍ക്ക് മുന്‍ഗണന കൊടുക്കുന്നുണ്ട്. കൂടാതെ ലോക്ക്ഡൗണിന് മുമ്പ് ആരംഭിച്ച് പാതിവഴിയില്‍മുടങ്ങിപ്പോയ റോഡുകളുടെ നിര്‍മ്മണ പ്രവര്‍ത്തികളും പുനരാരംഭിച്ചിട്ടുമുണ്ട്.
 സാമൂഹികാകലം പാലിച്ചുകൊണ്ട് പ്രവര്‍ത്തികള്‍നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍നല്‍കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ ജോയിന്‍റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ശ്രീ പി. ജി. വിജയകുമാര് ‍അറിയിച്ചു. ഹാന്‍ഡ് വാഷിംഗിനുള്ള സൗകര്യം ഒരുക്കുകയും മാസ്കുകള്‍വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തുകളുടെ തനതു ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീ സംവിധാനം വഴി കൂടുതല്‍മാസ്കുകള്‍നിര്‍മ്മിക്കാനും സംസ്ഥാന സര്‍ക്കാര്‍നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ പൊതു ജോലികള്‍കുറച്ച് വ്യക്തികത നിര്‍മ്മാണങ്ങള്‍കൂടുതല്‍ നടത്തുകയും ഒരു ഗ്രൂപ്പില്‍ അഞ്ചില്‍കൂടുതല്‍തൊഴിലാളികള്‍ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. 27ാം തീയതി മുതല്‍ വലിയ പ്രവര്‍ത്തികള്‍  ആരംഭിച്ചിട്ടുണ്ട്.  പുരരാരംഭിച്ച തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തികളിലൂടെ കൂടുതല്‍തൊഴില്‍ദിനങ്ങള്‍ലഭിക്കുമെന്നും അതിലൂടെ ലോക്ക്ഡൗണ്‍കാലത്തെ കഷ്ടപ്പാടുകളില്‍നിന്ന് പുറത്തുകടക്കാന്‍ആകുമെന്നും തൊഴിലാളികള്‍പ്രതീക്ഷ പ്രകടിപ്പിച്ചു.

Leave A Reply

Your email address will not be published.