Listen live radio

കോവിഡ് റിലീഫ്; സ്വർണ പണയ വായ്പ പദ്ധതി ഉദ്ഘാടനം ചെയ്തു

after post image
0

- Advertisement -

മാനന്തവാടി ∙ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് കോവിഡിന്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന ഇടപാടുകാരെ സഹായിക്കുന്നതിനായി ‘കോവിഡ് റിലീഫ് സ്വർണ പണയ വായ്പ പദ്ധതി’ ആരംഭിച്ചു. ബാങ്കിലെ ഇടപാടുകാർക്ക് 25, 000 രൂപ വരെ പലിശ രഹിത വായ്പ ലഭിക്കും. 3 മാസം കാലാവധിയുള്ള വായ്പ ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമേ ലഭിക്കു. ആകെ ഒരു കോടി രൂപയാണ് ഈ ഇനത്തിൽ വായ്പയായി നൽകുന്നത്. മേയ് 30 വരെ ബാങ്കിന്റെ ഏത് ശാഖയിൽ നിന്നും വായ്പ ലഭ്യമാണ്.പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എൻ.കെ. വർഗീസ് നിർവഹിച്ചു.മാനേജിങ് ഡയറക്ടർ എം. മനോജ് കുമാർ, ഡയറക്ടർമാർ, ജീവനക്കാർ തുടങ്ങിയവർസംബന്ധിച്ചു.

Leave A Reply

Your email address will not be published.