Listen live radio
വരയരങ്ങ്:ഓൺലൈൻ ചിത്രപ്രദർശനും വില്പനയും നടത്തും
പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വരയരങ്ങ് എന്ന പേരിൽ ഓൺലൈൻ ചിത്രപ്രദർശനും വില്പനയും നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ചിത്രത്തിന്റെ ഫോട്ടോ, വരക്കാൻ ഉപയോഗിച്ച മീഡിയം, ചിത്രത്തിന്റെ അളവ് പ്രതീക്ഷിക്കുന്ന വില എന്നിവ രേഖപ്പെടുത്തി 9847908979 എന്ന വാട്സ് ആപ് നമ്പറിൽ അയക്കുക .മെയ് 15 വരെ സോഷ്യൽ മീഡിയകളിൽ പ്രദർശനം ഉണ്ടായിരിക്കും .ചിത്രം വിൽക്കപ്പെടുകയാണെങ്കിൽ ലഭിക്കുന്ന തുകയുടെ 50 % മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി സംഖ്യ ചിത്രകാരനും നല്കുന്നതായിരിക്കും.