Kerala

രാത്രി പങ്ചറായ ടയർ യാത്രക്കാർ പണംപിരിച്ച് നന്നാക്കി

രാത്രി ടയർ പങ്ചറായി വഴിയിൽകിടന്ന ബസ് നന്നാക്കാൻ 2 മണിക്കൂർ വേണമെന്ന് കെഎസ്ആർടിസി. ഇതോടെ യാത്രക്കാർ പണംപിരിച്ച് ടയർ മാറ്റി അരമണിക്കൂറിനകം ബസ് യാത്ര തുടർന്നു. കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസിന്റെ ടയറാണ് വെള്ളിയാഴ്ച രാത്രി 10.30 ന് കൊളപ്പുറം അങ്ങാടിയിൽ പങ്ചറായത്.

എടപ്പാൾ ഡിപ്പോയിൽ വിവരമറിയിച്ചിട്ടുണ്ടെന്നും രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ ആളെത്തുമെന്നും ബസ് ജീവനക്കാർ യാത്രക്കാരെ അറിയിച്ചു. അത്യാവശ്യക്കാർക്കു മറ്റേതെങ്കിലും വാഹനം വന്നാൽ അതിൽ പോകാമെന്നും പറഞ്ഞു. മണിക്കൂറുകളോളം വഴിയിൽ കാത്തിരിക്കേണ്ട അവസ്ഥ മനസ്സിലാക്കിയ യാത്രക്കാർ ഏതെങ്കിലും പ്രാദേശിക മെക്കാനിക്കിനെ വിളിച്ചു പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. അത്തരത്തിൽ പണം ചെലവാക്കാൻ അനുമതി ഇല്ലെന്നു ജീവനക്കാർ അറിയിച്ചു. എങ്കിൽ പണം പിരിവിട്ട് തരാമെന്നായി യാത്രക്കാർ. നാട്ടുകാരും വിഷയത്തിൽ ഇടപെട്ടു.

തുടർന്ന് കക്കാട് കാച്ചടിയിലെ ടയർ കടക്കാരെ വിളിച്ചുവരുത്തി. ടയറിൽ ആണി കയറി ട്യൂബ് തകരാറിലായതാണെന്നു കണ്ടെത്തി. ട്യൂബ് മാറ്റേണ്ടി വരുമെന്ന് അറിയിച്ചതോടെ യാത്രക്കാർ 1300 രൂപ സമാഹരിച്ചു. 1000 രൂപയ്ക്ക് സെക്കൻഡ്ഹാൻഡ് ട്യൂബ് മാറ്റി നൽകി. തുടർന്ന് കക്കാട് കാച്ചടിയിലെ ടയർ കടക്കാരെ വിളിച്ചുവരുത്തി. ടയറിൽ ആണി കയറി ട്യൂബ് തകരാറിലായതാണെന്നു കണ്ടെത്തി. ട്യൂബ് മാറ്റേണ്ടി വരുമെന്ന് അറിയിച്ചതോടെ യാത്രക്കാർ 1300 രൂപ സമാഹരിച്ചു. 1000 രൂപയ്ക്ക് സെക്കൻഡ്ഹാൻഡ് ട്യൂബ് മാറ്റി നൽകി. ക്ലാപ്പിന്റെ തകരാറും പരിഹരിച്ചതോടെ ബസ് യാത്ര തുടർന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.