Listen live radio

ലോക് ഡൗണിൽ മകൻ്റെ വിവാഹം മാതൃകയായി നടത്തി സി പി ഐ നേതാവ്

after post image
0

- Advertisement -

മാനന്തവാടി: മകൻ്റെ വിവാഹം ലോക് ഡൗൺ സമയത്ത് മാതൃകയായി നടത്തി സിപിഐ വയനാട് ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ.ബാബു. മകൻ അരുൺ ബാബുവിന്റയും കണിയാമ്പറ്റ, കണ്ണേത്ത് മോളയിൽ പരേതനായ തമ്പിയുടെയും സലോമിയുടെയും മകൾ അമിതയുടെയും വിവാഹമാണ് ചെറൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് ഞായറാഴ്ച നടന്നത്,
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വധുവിന്റയും വരന്റയും ബന്ധുക്കളും, പള്ളി വികാരിയുമുൾപ്പെടെ 20 പേർ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്, വിവാഹം വളരെ ലളിതമായി നടത്തിയെങ്കിലും ഭക്ഷണ കാര്യത്തിൽ കുടുംബാഗങ്ങൾ വീട്ട് വീഴചക്ക് തയ്യറായില്ല.മാനന്തവാടി നഗരസഭയുടെ സാമൂഹ്യ അടുക്കളയിലും, ജില്ലാശുപത്രി ജീവനക്കാർക്കും, പോലീസ് സ്റ്റേഷനിലും, റോഡുകളിലും മറ്റും സേവനമനുഷ്ട്ടിക്കുന്ന മുഴുവൻ പോലിസുകാർക്കും ഭക്ഷണം എത്തിച്ച് നൽകുകയായിരുന്നു, ഞായറാഴ്ചകൾ പൊതു കർഫ്യു ആയതിനാൽ തന്നെ ഹോട്ടലുകൾ പോലും തുറക്കാത്ത സാഹചര്യത്തിൽ  ഭക്ഷണം ലഭിച്ചത്     നിരവധി പേർക്ക് ഏറെ ആശ്വാസമായി. ലോക്ഡൗണിന് മുമ്പ് തന്നെ വിവാഹം ദിവസം തിരുമാനിച്ചതിനാൽ വിവാഹം നടത്തുകയായിരുന്നു.

Leave A Reply

Your email address will not be published.