Listen live radio

ജില്ലാ മെഡിക്കൽ ഓഫീസ് പൂർണ്ണമായും മാനന്തവാടിയിൽ നിന്നും മാറ്റാൻ നീക്കം

after post image
0

- Advertisement -

മാനന്തവാടികൊറോണ രോഗം ഭീതി പരത്തുന്ന സാഹചര്യത്തിൽ നേരത്തേഡി.എം.ഒ ഓഫീസ് പ്രവർത്തനം താൽക്കാലികമായി മാനന്തവാടി നിന്നുംകൽപ്പറ്റയിലേക്ക് മാറ്റിയിരുന്നു.കൊറോണ ഭീതിയിൽ ജനങ്ങൾഭയത്തിൽ കഴിയുന്ന അവസരത്തിൽ മാനന്തവാടി നിന്നും ഡി.എം.ഒ.ഓഫീസ് മാറ്റിയാലും വലിയ പ്രതിഷേധങ്ങളൊന്നും ഉണ്ടാവില്ല എന്നതിനാലാണ് അടുത്ത ദിവസം തന്നെ ഓഫീസ് പൂർണ്ണമായും കൽപ്പറ്റയിലേക്ക് മാറ്റുവാനുള്ള നീക്കം നടക്കുന്നത്.ഇപ്പോൾഡി.എം.ഒ.ഓഫീസ് പേരിന് മാത്രമാണ് മാനന്തവാടിയിൽ പ്രവർത്തിക്കുന്നത്.നേരത്തേനൂറിലേറെ ജീവനക്കാരുണ്ടായിരുന്ന ഓഫീസിൽ ഇപ്പോൾ നാല് ജീവനക്കാരാണുള്ളത്. അടുത്ത ദിവസം ഇവരേയും മാറ്റുംതപാലും മറ്റും വരുന്നതിനാൽതൽക്കാലം ഒരാളെ മാത്രം മാനന്തവാടി ഓഫീസിൽ നിർത്താനും പിന്നീട് തപാൽ അഡ്രസുകൾ മാറ്റി നൽകിയ ശേഷം ഡി.എം.ഒ.ഓഫീസ് കൽപ്പറ്റയിൽ പ്രവർത്തിക്കാനാണ് നീക്കം നടക്കുന്നത്.
കൊറോണയുടെ പാശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെഭാഗമായാണ് ജില്ലാ മെഡിക്കൽ ഓഫീസ് പ്രവർത്തനം കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽകൽപ്പറ്റയിലേക്ക് മാറ്റിയത്.പിന്നീട് മാനന്തവാടിയിൽ ഡി.എം.ഒ.വിന് കീഴിലെ പ്രോഗ്രാം ഓഫീസ് മാത്രമായിരുന്നു മാനന്തവാടിയിൽ പ്രവർത്തിച്ചിരുന്നത്.ഇതിൻ്റെ പ്രവർത്തനവും ഇപ്പോൾ മാനന്തവാടി നിന്നും കൽപ്പറ്റയിലേക്ക് മാറ്റാനാണ് തകൃതിയായ നീക്കം നടക്കുന്നത്.ദുരന്തനിവാരണ സേന ചെയർമാൻ കൂടിയായ ജില്ലാ കലക്ടറാണ് മാനന്തവാടി നിന്നും.ഡി.എം.ഒ.ഓഫീസ് കൽപ്പറ്റയിലേക്ക്മാറ്റാൻ കഴിഞ്ഞ മാർച്ച്  മാസത്തിൽനിർദ്ദേശിച്ചത്
ഇതിൻ്റെ അടിസ്ഥാനത്തിൽ കൽപ്പറ്റയിലെ ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള കെട്ടിടത്തിലും റവന്യൂ വകുപ്പിൻ്റെ കൈവശമുള്ള കെട്ടിടത്തിലുമായി ഡി.എം.ഒ.ഓഫീസ് പ്രവർത്തനം ഏപ്രിൽ മാസം ആരംഭിച്ചത്.
എന്നാൽ ആരോഗ്യ വകുപ്പ് ഡി.എം.ഒ.ഓഫീസ് പ്രവർത്തനം താൽക്കാലികമായി മാറ്റുന്നത്  
സംബന്ധിച്ച യാതൊരു ഉത്തരവും പുറത്തിറക്കിയിരുന്നില്ല.മൂന്ന് വർഷം മുൻപ് ഡി.എം.ഒ.ഓഫീസ് മാനന്തവാടി നിന്നും കൽപ്പറ്റയിലേക്ക് മാറ്റുവാൻ ആരോഗ്യ വകുപ്പ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു.ഇതിനുള്ള ശ്രമങ്ങൾ മുൻപ് നടത്തിയിരുന്നുവെങ്കിലും വൻപ്രതിഷേധത്തെ തുടർന്ന് ഡി.എം.ഒ.ഓഫീസ് മാറ്റുന്നത് തൽക്കാലം നിർത്തിവെക്കുകയായിരുന്നു.
ഡി.എം.ഒ.ഒഫീസ് കൽപ്പറ്റ ക്ക് മാറ്റണമെന്ന ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശം ഇത് വരെയും പിൻവലിച്ചിട്ടുമില്ല.എന്നാൽ ഡി.എം.ഒ.ഓഫീസ് മാറ്റിയില്ലെങ്കിലും ഓഫീസിന് കീഴിലുള്ള ഏഴോളം വിങ്ങുകൾ ഘട്ടം ഘട്ടമായി കൽപ്പറ്റയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.ഇപ്പോൾ ഡി.എം.ഒ.ഓഫീസ് പ്രവർത്തനം പേരിന്
മാത്രമാണ് മാനന്തവാടിയിൽ പ്രവർത്തിക്കുന്നത്. അതും അടുത്ത് തന്നെ പൂർണ്ണമായുംമാറ്റാനുള്ള നീക്കമാണ് നടത്തുന്നത്.

Leave A Reply

Your email address will not be published.