Listen live radio

അവസാന മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സത്യവതി ടീച്ചര്‍

after post image
0

- Advertisement -

നിരവില്‍പുഴ : ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കുറുക്കന്മൂല ഗവ എല്‍ പി സ്‌കൂള്‍ പ്രധാനഅധ്യാപികയായ ടീച്ചര്‍ മെയ് മാസത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്.ഏപ്രില്‍ മെയ് മാസത്തെ 12 ദിവസത്തെ ശമ്പളത്തിന് പുറമേ 50000 രൂപയുടെ ചെക്കാണ് മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളുവിന് കൈമാറിയത്്. കഴിഞ്ഞ പ്രളയകാലത്തും ഒരുമാസത്തെ ശമ്പളവും അധ്യാപക അവാര്‍ഡ് തുകയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു, സിപിഐഎം തൊണ്ടര്‍നാട് ലോക്കല്‍ സെക്രട്ടറി വേണു മുള്ളോട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.

Leave A Reply

Your email address will not be published.