Listen live radio

പ്രളയ സഹായത്തിന് പ്രത്യുപകാരം കാർഷിക ഉൽപ്പന്നങ്ങൾ നൽകി സുധാകരനും കുടുംബവും

after post image
0

- Advertisement -

മാനന്തവാടി: നഗരസഭയിലെ പാലാകുളി നെട്ടനാനിക്കൽ സുധാകരനാണ് പ്രളയകാലത്ത് തനിക്ക് ലഭിച്ച സഹായങ്ങൾക്ക് സമൂഹത്തോടുള്ള കടപ്പാടറിയിച്ച് കാർഷിക ഉൽപ്പന്നം സാമൂഹിക അടുക്കളയിലേക്ക് നൽകിയത്.വർഷങ്ങളായി കൃഷിയാണ് സുധാകരന്റ് ഉപജീവന മാർഗ്ഗം. സ്വന്തമായി കൃഷി ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ചെയ്യുന്നത്, കഴിഞ്ഞ രണ്ട് പ്രളയത്തിലും വാഴ, കാപ്പി, കുരമുളക്, പച്ചക്കറികൾ എന്നിവയെല്ലാം പൂർണ്ണമായി നശിച്ച് പോവുകയായിരുന്നു, ഈ സമയങ്ങളിലെല്ലാം വിവിധ സന്നദ്ധ സംഘടനകൾ, മാനന്തവാടി നഗരസഭ എന്നിവരെല്ലാം ചേർന്ന് കിറ്റുകൾ നൽകിയിരുന്നു, ഇതിന് നന്ദി അർപ്പിച്ച് കൊണ്ടാണ്  തൻ്റെ കൃഷിയിടത്തിലുണ്ടായ 200 കിലോയോളം ചിരങ്ങ മാനന്തവാടി നഗര സഭ സാമുഹിക അടുക്കളയിലേക്ക് നൽകിയത്. അയൽവാസികൾക്കും സൗജന്യമായി പച്ചക്കറികളും നൽകിയിട്ടുണ്ട്. നഗരസഭ കൗൺസിലർ പുഷ്പ രാജന്റ് സാന്നിധ്യത്തിൽ സാമൂഹിക അടുക്കള വളണ്ടിയർമാർക്ക് ഉൽപ്പന്നങ്ങൾ നൽകി.

Leave A Reply

Your email address will not be published.