Listen live radio

മദ്യവിൽപ്പന ഔട്ട്ലെറ്റുകൾ 20 തിനോ 21 നോ തുറന്നേക്കും

after post image
0

- Advertisement -

മദ്യവിൽപ്പന ഔട്ട്ലെറ്റുകൾ 20, തിനോ 21 നോ തുറന്നേക്കും ഓൺലൈൻ വഴി മദ്യം വാങ്ങാനുള്ള ആപ് ഉപയോഗം പഠിപ്പിക്കാൻ ഡെമോ വീഡിയോ തയാറാക്കും. വാട്സ്ആപ് ഗ്രൂപ്പ് ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ അടുത്ത ദിവസം മുതൽ ഈ വീഡിയോ പ്രചരിപ്പിക്കും. ആപ് ഡൗൺലോഡ് ചെയ്യുന്നത്, എങ്ങനെയാണ് മദ്യം ബുക്ക് ചെയ്യുന്നത്, ഓൺലൈൻ പേയ്‌മെന്റ് തുടങ്ങിയ കാര്യങ്ങളാകും ഇതിലൂടെ പ്രചരിപ്പിക്കുന്നത്. കൊച്ചിയിലെ ഫയർകോഡ് ഐടി സൊല്യൂഷനാണ് വെർച്യുൽ ക്യൂ ആപ് സംവിധാനം ഒരുക്കുന്നത്.സ്മാർട്ട് ഫോൺ ഇല്ലാത്തവർക്ക് മദ്യം ബുക്ക് ചെയ്യാൻ എസ്എംഎസ് സംവിധാനവും ഒരുക്കും. ഇതിനായി പ്രത്യേക നമ്പർ നൽകും.ഈ മാസം 20,തിനോ 21 നോ ഓൺലൈൻ മദ്യ വില്പന ആരംഭിക്കുമെന്നണ് സൂചന. ബിവറേജസ്, കൺസ്യൂമർഫെഡ്‌ ഔട്‌ലറ്റുകൾ, ബാർ, ബിയർആൻഡ്‌ വൈൻ പാർലർ കൗണ്ടർ വഴി ഓൺലൈൻ മദ്യവിൽപ്പന ആരംഭിക്കാനാണ്‌ തീരുമാനം. ആപ്പിന്റെ ട്രയൽ ഉടനെതന്നെ ആരംഭിക്കും.കണ്ടൈന്‍മെന്റ് സോണുകളിലും ഹോട്ട്സ്പോട്ടുകളിലും തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല
ശനിയാഴ്ച മുതൽ തന്നെ ബിവറേജസ്‌, കൺസ്യൂമർഫെഡ്‌ ഔട്‌ലറ്റുകളിൽ അണുനശീകരണം തുടങ്ങി മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ അടുത്ത പുറത്തിറങ്ങും. ഒരേ സമയം അഞ്ച്‌ പേർക്കാകും മാത്രമായിരിക്കും കൗണ്ടറിലേക്ക് പ്രവേശനം അനുവദിക്കു.

Leave A Reply

Your email address will not be published.