Listen live radio

ഗിന്നസ് റെക്കോഡിലേക്ക് വയനാട്ടിലെ ഭീമൻ ചക്ക

after post image
0

- Advertisement -

മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ കാപ്പാട്ടുമലയിൽ മുംബൈ ജോലി ചെയ്യുന്ന കണ്ണുർ സ്വദേശി വിഡ് നിലയത്തിൽ വിനോദിൻ്റെ തോട്ടത്തിലെ പ്ലാവിലാണ് 52 കിലോയും 260 ഗ്രം തൂക്കം വരുന്ന ഭീമൻ ചക്ക കായിച്ചത്.കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ അഞ്ചൽ ഇടമുളക്കൽ പഞ്ചായത്തിലെ നെടുവിള പുത്തൻവീട്ടിൽ ജോണിൻ്റെ പുരയിടത്തിൽ വിളഞ്ഞ 51. കിലോയും 500 ഗ്രമുള്ള ചക്കയാണ് ഗിന്നസ് റെക്കോർഡ് ലഭിക്കുമെന്ന് പ്രതിക്ഷിച്ചത്.എന്നാൽ വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലെ കാപ്പാട്ടുമലയിൽ നിന്നാണ് 52 കിലോയും 200 ഗ്രാം തുക്കമുള്ള ചക്കയെത്തുന്നത്.
[facebook]

2016ൽ 42.73 കിലോതുക്കമുള്ള പൂനയിൽ നിന്നുള്ള എറ്റവും വലിയ ചക്കയെന്ന ഗിന്നസ് റെക്കോർഡ് നിലനിർത്തിയിരുന്നത്. ചക്കയുടെ വലിപ്പം കണ്ട് ചക്ക പറിച്ച അയൽവാസികൾ ചക്ക കയറിൽ കെട്ടി ഇറക്കുകയായിരുന്നു. പ്രദേശവാസികൾ കൃഷി വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.
[facebook]
https://www.facebook.com/wayanadnewsdaily/videos/1094852914232149/
ഉദ്യോഗസ്ഥർ അടുത്ത ദിവസം സ്ഥലത്ത് എത്തി പരിശോധിച്ച ശേഷം നിന്നസ് റെക്കോർഡ് അധികൃതരെ സ്ഥലത് എത്തിക്കുന്നതിന് നടപടി സ്വീകരിക്കുക്കുമെന്നണ് പ്രദേശവാസികളുടെ പ്രതിക്ഷ..കഴിഞ്ഞ ദിവസം കൊല്ലം അഞ്ചലിലെ ഭീമൻ ചക്കയുടെ വിശേഷം അറിയാൻ വനം മന്ത്രി നേരിട്ട് എത്തുകയും കൃഷിമന്ത്രി വി.എസ് സുനിൽകുമാർ ഫോണിൽ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.