Listen live radio

ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടി

after post image
0

- Advertisement -

കർണ്ണാടകയിലെ ബന്ദിപ്പുർ ടൈഗർ റിസർവ് പരിധിയിലെ കുണ്ടകെരെ ജനവാസ കേന്ദ്രത്തിലിറങ്ങി ദിവസങ്ങളയായി ജനങ്ങളെ ഭീതിയിലാക്കിയാകടുവയെ മയക്ക് വെടിവെച്ച് കർണ്ണാടക വനംവകുപ്പ് പിടികൂടി.20 ദിവസത്തിലധികമായി ജനവാസകേന്ദ്രത്തിലിറങ്ങി 20 ലധികം കന്നുകാലികളെയാണ് കടുവ പിടികൂടിയാത്. രണ്ട് ആഴ്ച്ചയോളം കടുവയെ പിടികൂടുന്നതിന് കൂട് സ്ഥപിച്ച് കത്തിരുന്നെങ്കിലും കടുവ കെണിയിൽ അകപ്പെട്ടില്ല.ഇതിനെ തുടർന്ന് പ്രദേശത്ത് ക്യാമറകൾ സ്ഥപിച്ച് ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ പരിശോധിച്ച് ബന്ദിപ്പുരിൽ നിന്നും എത്തിച്ച കുങ്കിയാനകളുടെ പുറത്ത് സഞ്ചാരിച്ച് വനത്തിന് പുറത്തുവെച്ചാണ് മയക്ക് വെടിവെച്ചത്.വെടി കൊണ്ട് മയങ്ങിയ കടുവയെ മിനുറ്റുകൾ കൊണ്ട് വണ്ടിയിൽ വനത്തിലെത്തിച്ച കൂട്ടിലേക്ക് മാറ്റി.
[facebook]
https://www.facebook.com/wayanadnewsdaily/videos/558218975089649/
രണ്ട് ദിവസമായി ബന്ദിപ്പുർ ടൈഗർ റിസർവ്വ് ഫിൽഡ് ഡയറക്ടറുടെ നേതൃത്വത്തിൽ 50 പേര് അടങ്ങുന്ന സംലമാണ് കടുവയെ സഹസികമായി പിടിക്കുന്ന ദൗത്യം ചൊവ്വാഴ്ച ഉച്ചയോടെയാണ് പുർത്തിയാക്കിയത്.4 വയസ്സ് പ്രായമുള്ള അൺ കടുവയാണ്. കടുവയുടെ മുൻകാലിന് ചെറിയ പരിക്ക് ഉണ്ട്. ചികത്സയ്ക്ക് ശേഷം കടുവയെ കാട്ടിൽ തുറന്ന് വിടണമോ മൃഗശാലയിൽ സുരക്ഷിക്കണമോ എന്ന കാര്യത്തിൽ പിന്നിട് തിരുമാനമെടുക്കും. ഒരു മാസമായി ബന്ദിപ്പുർ, കുണ്ടകെരെ, ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭീതി പരത്തിയ കടുവ പിടിയിലായതതോടെ ജനങ്ങളുടെ ഭീതിയും അശങ്കയും ഒഴിവായി

Leave A Reply

Your email address will not be published.