Listen live radio

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി, പുതിയ തീയതി കേന്ദ്ര നിര്‍ദേശം വന്ന ശേഷം

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളെല്ലാം മാറ്റി വെച്ചു. ഈ മാസം 26 നാണ് നടത്താനിരുന്നത്.  ജൂണ്‍ ആദ്യവാരം പരീക്ഷ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. സര്‍വകലാശാല പരീക്ഷകളും മാറ്റി വെച്ചു.
 എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. നാലാം ഘട്ട ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും പരീക്ഷ നടത്താനുള്ള മുന്‍ തീരുമാനവുമായി മുന്നോട്ടുപോവുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശം. ഇതു നിലനില്‍ക്കെത്തന്നെ കേരളം പരീക്ഷകളുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചത് വിമര്‍ശനത്തിന് ഇടവച്ചിരുന്നു. നാലാംഘട്ട ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കു ശനിയാഴ്ച അവധി പ്രഖ്യാപിച്ചപ്പോള്‍, പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ക്കായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
പരീക്ഷ മാറ്റിവയ്ക്കാനും കേന്ദ്ര നിര്‍ദേശം വന്നശേഷം മാത്രം നടത്താനുമാണ് മന്ത്രിസഭായോഗം തീരുമാനിച്ചത് എന്നാണ് അറിയുന്നത്.

Leave A Reply

Your email address will not be published.