Listen live radio

കോർപ്പറേറ്റുകൾക്ക് ഇന്ത്യയെ വിൽക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ജോയിൻ്റ് കൗൺസിൽ

after post image
0

- Advertisement -

വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ബി.എസ്.എൻ.എൽ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. കോവിഡ്ഡ് പാക്കേജിൻ്റെ മറവിൽ പൊതുമേഖലയുടെ കച്ചവടം നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലികണമെന്നും തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപ്പെടണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ജോയിൻ്റ് കൗൺസിൽ ജില്ല സെക്രട്ടറി പി.എൻ മുരളിധരൻ ആവശ്യപ്പെട്ടു.
തൊഴിൽ സമയം വർദ്ധിപ്പിക്കാനുള്ള തീരുമാനം,ഐ.എസ്.ആർ.ഒ.ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിലെ വിദേശ നിക്ഷേപം ഉയർത്താനുള്ള നടപടികൾ കുടിയേറ്റ തൊഴിലാളികളുടെ ജീവനും സ്വത്തും സംരക്ഷിക്കുക
തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനം വർദ്ധിപ്പിക്കുക. തൊഴിലാളികൾക്ക് കൂലി മുൻകൂർ നൽകുക, കൂലി വർദ്ധിപ്പിക്കുക സംസ്ഥാനങ്ങളുടെ റേഷൻ വിഹിതം വർദ്ധിപ്പിക്കുക. തൊഴിലാളികൾക്ക് കൂടുതൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുക സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തുന്നതിനുള്ള ഉപാധികൾ പിൻവലിക്കുക
കർഷകർക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക.
.ആരോഗ്യമേഖലയിലെ സർക്കാർ നിക്ഷേപം ഉയർത്തുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചയിരുന്നു സമരം

Leave A Reply

Your email address will not be published.