Listen live radio

വീട്ടിലിരുന്ന് പഠിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഓണ്‍ലൈന്‍ പഠന സഹായി

after post image
0

- Advertisement -

ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളുമായി ജില്ലാ ഭരണകൂടം. വിംഗ്സ് (വയനാട് ഇനിഷ്യേറ്റീവ് ഫോര്‍ നര്‍ച്ചറിംങ് ആന്റ് ഗൈഡിംഗ് സ്റ്റുഡന്റ്സ്) എന്ന പേരില്‍ ജില്ലാ ഭരണകൂടം രൂപപ്പെടുത്തിയ പഠന പദ്ധതി വിദ്യാര്‍ത്ഥികളുടെ കാര്യശേഷി വികസനമാണ് ലക്ഷ്യമിടുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ ലഭ്യമാക്കുക. കോവിഡ് 19 രോഗ വ്യാപന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലിരുന്ന് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിംഗ്സ് പദ്ധതി ഉപകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
20 വിഷയങ്ങളിലായി 20 മിനിറ്റ് ദൈര്‍ഘ്യമുള്ള 20 വീഡിയോകളാണ് പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. ക്ലാസിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലിരുന്ന് ചെയ്യാനാവുന്ന വിധത്തില്‍ അധ്യാപകര്‍ വിവിധ പ്രവര്‍ത്തനങ്ങളും നല്‍കുന്നുണ്ട്. പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങള്‍ ആരംഭിച്ചതിന് ശേഷം ബന്ധപ്പെട്ട അധ്യാപകര്‍ക്ക് സമര്‍പ്പിക്കണം. വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ അസാപിന്റെ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പഠന പദ്ധതി ജില്ലയിലെ തെരഞ്ഞെടുത്ത അധ്യാപകര്‍ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. വീഡിയോകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കും.

Leave A Reply

Your email address will not be published.