Listen live radio

അരണ്ണപ്പാറയിൽ കാട്ടാനയുടെ ആക്രമണം വീട് തകർന്നു

after post image
0

- Advertisement -

തിരുനെല്ലി പഞ്ചായത്തിൽ വന്യമൃഗശല്യം രൂക്ഷമാവുന്നു. തോൽപ്പെട്ടി അരണപ്പാറ ചോലയിൽ അയിഷയുടെ കൃഷിയും വീടും ഭാഗികമായും നായ് കെട്ടി കോളനിലെ ഒരുവീടും കാട്ടാന നശിപ്പിച്ചു.ഇന്ന് പുലർച്ചെയാണ് സംഭവം.ഇന്ത്യയിൽ തന്നെ വന്യമൃഗശല്യം മൂലം ഏറ്റവും കുടുതൽ മനുഷ്യൻ കൊല്ലപ്പെടത് തിരുനെല്ലി പഞ്ചായത്തിലാണ്. ഒറ്റയായും കൂട്ടമായും എത്തുന്ന കാട്ടാനയുൾപ്പെടയുള്ള വന്യജീവികൾ കർഷകരുടെ വീടിന് നേരെ അക്രമിക്കുന്നതും കൃഷിയിടങ്ങൾ ചവിട്ടിമെതിക്കുന്നതും പതിവ് കാഴ്ചയാണ്.. ഏക്കർ കണക്കിന് കൃഷിനാശമാണ് സംഭവിക്കുന്നത്. വയനാട് വന്യ ജീവി സങ്കേതത്തിൻ്റെയും നോർത്ത് വയനാട് വനം ഡിവിഷൻ്റെയും പരിധിയിലാണ് തിരുനെല്ലി പഞ്ചായത്ത്.
36 വർഷത്തിനിടയിൽ തിരുനെല്ലി പഞ്ചായത്തിൽ മാത്രം വന്യമൃഗങ്ങളുടെ അക്രമണത്തിൽ 81 ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വന്യമൃഗപ്രതിരോധത്തിന് ശശ്വതമായ സംവിധാനം ഒരുക്കണമെന്നും നഷ്ടപരിഹാരം കാലതാമസം കൂടതെ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കാവലും വനവകുപ്പിൻ്റെ പരിശോധനയും ശക്തമാകണമെന്ന ആവശ്യവും ശക്തമാണ്. പ്രദേശത്ത് വിവരം അറിഞ്ഞ് എത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുവെച്ചു. അർഹമായ നഷ്ട പരിഹാരം നൽകുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകിയതിനെ തുടന്നാണ് പ്രദേശവാസികൾ പിരിഞ്ഞ് പോയത്. ബേഗൂർ റെയിഞ്ച് ഓഫിസർ വി.രതിശൻ, തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ സെപ്യൂട്ടി റെയിഞ്ചർ എം.പി ജയപ്രസാദ് എന്നിവരും തിരുനെല്ലി പോലിസും സ്ഥലത്ത് എത്തിയിരുന്നു.

Leave A Reply

Your email address will not be published.