Listen live radio

കണ്ണൂർ സർവ്വകലാശാല സിലബസ് തയ്യാറാക്കിയത് വേണ്ടത്ര പഠനം നടത്താതെയെന്ന് എം.കെ മുനീർ

after post image
0

- Advertisement -

കണ്ണൂർ: പിജി സിലബസിൽ സവർക്കരേയും ഗോൾവാൾക്കറേയും ഉൾപ്പെടുത്തിയ കണ്ണൂർ സർവ്വകലാശാലയുടെ നടപടിയിൽ പ്രതികരിച്ച് എംകെ മുനീർ. ഗാന്ധിക്കും നെഹ്റുവിനും അപ്പുറത്തേക്ക് ഹിന്ദുത്വ വാദികൾക്ക് പ്രാധാന്യം നൽകുന്നതാണ് പ്രശ്നമെന്നും ഇത്തരത്തിൽ തുലനം ചെയ്യാതെ പോകുമ്പോൾ അത് ആർഎസ്എസിന് അനുകൂലമായ സിലബസായി മാറുമോയെന്ന് ഭയപ്പെടുന്നുണ്ടെന്നും എം.കെ മുനീർ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും നോക്കുമ്പോൾ ഗാന്ധിക്കും നെഹ്റുവിനും കിട്ടുന്നതിനേക്കാൾ പ്രധാന്യം ഇതിനകത്ത് ഗോൾവാൾക്കർക്കും സവർക്കർക്കും ദീൻ ദയാലിനുമൊക്കെ കിട്ടിയെന്നതാണ് പ്രശ്നം. ഇത്തരത്തിൽ സിലബസ് തയ്യാറാക്കുന്നതിന് മുമ്പ് ഒരു ശിൽപശാല നടത്തും. ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാൽ വിദഗ്ദ്ധരെയാണ് ചുമതലപ്പെടുത്തിയത്. പുതിയ കോഴ്സ് ആയതിനാൽ അവർ ഇതിനെകുറിച്ച് പഠിച്ചിട്ടില്ല എന്നും മുനീർ പറഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി എടുത്ത് പരിശോധിക്കുമ്പോൾ ഗാന്ധിക്കും നെഹ്റുവിനും ജയ്പ്രകാശ് നാരായണനുമൊക്കെയാണ് പ്രധാന്യം കൊടുത്തിരിക്കുന്നത്. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം എടുത്തു നോക്കുമ്പോൾ സവർക്കറിനേയും ഗോൾവാൾക്കറിനേയും പർവ്വതീകരിക്കുന്ന ഫാസിസ്റ്റ് ഭരണമാണ് ഇവിടെ നിലനിൽക്കുന്നതെന്നും മുനീർ വ്യക്തമാക്കി.

Leave A Reply

Your email address will not be published.