Listen live radio

after post image
0

- Advertisement -

മാനന്തവാടി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച് പ്രാദേശിക ജാഗ്രത സമതികളുടെ സഹകരണത്തോടെയാണ് വേവ്സിൻ്റെ പ്രവർത്തനങ്ങൾ നൂറുകണക്കിന് രോഗികൾക്ക് അശ്വസമായി ജില്ലക്ക് അകത്ത് നിന്നും പുറത്തനിന്നുമായി മരുന്നുകൾ എത്തിച്ച്നൽകുന്നതിന് ഒപ്പം രക്തദാന രംഗത്തും വേവ്സ് സജീവമാണ്. 
എല്ലാ ഗ്രൂപ്പുകൾക്കുമായി പ്രത്യേകം പ്രത്യേകമായ വാട്സാപ് ഗ്രൂപ്പുകൾ വേവ്സിനുണ്ട്.  വിവിധ ചാപ്റ്റർ ഗ്രൂപ്പുകൾ അടക്കമുള്ള വാട്സാപ് ഗ്രൂപ്പുകൾ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിർധന
രോഗികൾക്ക് റംസാൻ കിറ്റ് നൽകാനുള്ള ഒരുക്കങ്ങളും നടന്ന് വരികയാണ്
.കൊറോണക്കാലം തുടങ്ങിയപ്പോൾ മുതൽ  മാസ്കുകളും ഹാൻഡ് വാഷും സാനിറ്റൈസറും നിർമിച്ച് നൽകി  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും
സജീവമായിരുന്നു. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളെയും ആശ്രിതരേയും സഹായിക്കാനും സന്നദ്ധ പ്രവർത്തകർക്ക് പരസ്പരം വിവരങ്ങൾ കൈമാറാനും ആയി രൂപീകരിച്ച സന്നദ്ധ സംഘടനയാണ്  വേവ്സ് (വയനാട് അസോസിയേൻ ഒാഫ് വൊളണ്ടിയറിങ് ആൻഡ് എമർജൻസി സർവീസ്).
     മാസ്ക് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കഴിഞ്ഞ ജില്ലാ ആശുപത്രിയിൽ  ഒ.ആർ.
കേളു എംഎൽഎ നിർവഹിച്ചു

[facebook]
https://www.facebook.com/wayanadnewsdaily/videos/565374190781935/
വേവ്സ് ചെയർമാൻ കെ.എം. ഷിനോജ് മാസ്കുകൾ ജില്ലാ ആശുപത്രി  ആർഎംഒ  ഡോ സി. സക്കീറിന് കൈമാറി. പ്രതിസന്ധികൾക്കിടയിലും വേവ്സ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഒ.ആർ കേളു എംഎൽഎ പറഞ്ഞു. ജില്ലാ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട്  ഡോ. കെ. സുരേഷ്,ജില്ലാ കോവിഡ്  നോഡൽ ഓഫിസർ ഡോ. ചന്ദ്രശേഖരൻ,  ജസ്റ്റിൻ ചെഞ്ചട്ടയിൽ,
ജെറീഷ് പാണ്ടിക്കടവ്, എം.കെ. ഷിഹാബുദ്ദീൻ എന്നിവർ  പങ്കെടുത്തു.
    ജില്ലാ ആശുപത്രിയിലെ പ്രവർത്തനങ്ങൾക്ക് പുറമെ  താലൂക്കിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കുംസാമൂഹ്യആരോഗ്യ കേന്ദ്രങ്ങൾക്കും  പൊതു സ്ഥാപനങ്ങൾക്കും വേവ്സ് മാസ്കുകൾ നൽകി. വേവ്സ് പനമരം ചാപ്റ്റർ 200ൽ ഏറെ നിർധന കുടുംബങ്ങൾക്ക് അരി – പല വ്യഞ്ജന കിറ്റുകൾ നൽകി. വരും ദിവസങ്ങളിലും ജീവകാരുണ്യ–ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് ചെയർമാൻ കെ.എം. ഷിനോജ് അറിയിച്ചു. വേവ്സിൻ്റ പ്രവർത്തനം രക്തദാന രംഗത്തും സജീവമാണ്.ഇതിൻ്റെ ഗുണം സംസ്ഥാനത്ത് പുറത്തുള്ളവർക്കും ജില്ലയിലുള്ളവർക്കും ലഭിക്കുന്നുണ്ട്. വേവ്സിൻ്റെ പ്രവർത്തനം ഇനിയും വളർന്ന് പന്തലിക്കട്ടെയെന്നണ് പൊതുജനങ്ങളുടെ പ്രാർത്ഥന

Leave A Reply

Your email address will not be published.