Listen live radio

9 /11 ഭീകരാക്രമണം: സൗദിയുടെ പങ്കിന് തെളിവില്ലെന്ന് എഫ്ബിഐ റിപ്പോർട്ട്

after post image
0

- Advertisement -

വാഷിങ്ടൺ: 9/11 ആക്രമണത്തിന് ഭീകരർക്ക് സൗദി അധികൃതർ എന്തെങ്കിലും സഹായം ചെയ്തതിന് തെളിവില്ലെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ റിപ്പോർട്ട്. പുതിയതായി പുറത്തുവിട്ട 16 പേജുള്ള രഹസ്യ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ 20ാം വാർഷികത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സംഭവത്തിൽ സൗദി ഗവൺമെന്റിന് പങ്കുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്നും രഹസ്യരേഖകൻ പുറത്തുവിടണമെന്നതും അമേരിക്കൻ ജനതയുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. പ്രസിഡന്റ് ജോ ബൈഡനുമേൽ രേഖകൾ പുറത്തുവിടണമെന്ന സമ്മർദ്ദത്തെ തുടർന്നാണ് എഫ്ബിഐ റിപ്പോർട്ട് ഒടുവിൽ പുറത്തുവിട്ടത്. എ എഫ് പിയാണ് വാര്ത്ത പുറത്തുവിട്ടത്.

സൗദി പങ്കാളിത്തവുമായി ബന്ധപ്പെട്ട് ന്യൂയോർക്കിൽ ഇരകളുടെ ബന്ധുക്കൾ കേസ് ഫയൽ ചെയ്തിരുന്നു. ആക്രമണത്തിൽ സൗദി സർക്കാറിനോ സർക്കാറുമായി ബന്ധപ്പെട്ടയാളുകൾക്കും ബന്ധമില്ലെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിതാണ്. ആക്രമണത്തിൽ പങ്കെടുത്ത ഭീകരരിൽ 15പേരും സൗദി പൗരന്മാരായിരുന്നു. സൗദിക്കെതിരെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ അവസാനിപ്പിക്കാൻ രേഖകൾ പുറത്തുവിടുന്നതിനെ സൗദിയും പിന്തുണക്കുന്നുവെന്ന് സൗദി എംബസി വ്യക്തമാക്കി.

അന്വേഷണ രേഖകളുടെ പുറത്തുവിടാത്ത വിവരങ്ങൾ അടുത്ത ആറ് മാസത്തിനുള്ളിൽ പുറത്തുവിടണമെന്ന് ബൈഡൻ നിയമ വകുപ്പിന് ഉത്തരവ് നൽകിയിരുന്നു. ഭീകരാക്രമണത്തിന്റെ വാർഷികാചരണത്തിൽ ബൈഡൻ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. യുഎസ് പൗരത്വത്തിനായി ശ്രമിച്ച സൗദി പൗരൻ ഭീകരരുമായി നിരന്തര സമ്പർക്കം പുലർത്തിയെന്ന് അന്വേഷണ സംഘം വിശദമാക്കിയിരുന്നു. ഇതാണ് ഭീകരർക്ക് ആയുധമടക്കമുള്ള സഹായം സൗദിയിൽ നിന്ന് ലഭിച്ചെന്ന ആരോപണത്തിന് തെളിവായി അന്വേഷണ സംഘം ആവർത്തിച്ചിരുന്നത്.

Leave A Reply

Your email address will not be published.