Listen live radio

കൊവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചാൽ കൊവിഡ് മരണം; രാജ്യത്ത് കൊവിഡ് മരണത്തിന്റെ മാർഗരേഖ പുതുക്കി

after post image
0

- Advertisement -

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മരണത്തിന്റെ മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കും.

കൊവിഡ് ബാധിതനാണെന്ന് കണക്കാക്കാൻ ആന്റിജനോ, ആർ.ടി.പി.സി.ആർ പരിശോധനയോ നടത്തണം. അതേസമയം, വിഷബാധയേൽക്കൽ, ആത്മഹത്യ, കൊലപാതകം, അപകടം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല.

ഐ.സി.എം.ആറും കേന്ദ്രസർക്കാരും ചേർന്ന് തയ്യാറാക്കിയ പുതുക്കിയ നിർദേശം സുപ്രിം കോടതിയിൽ സമർപ്പിച്ചു. നേരത്തെയുള്ള മാർഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ ഇത്തരത്തിൽ കൊവിഡ് മരണമായി പരിഗണിച്ചിരുന്നുള്ളൂ.

Leave A Reply

Your email address will not be published.