Listen live radio

പരീക്ഷ ദിനത്തിൽ മാനന്തവാടി ഡിപ്പോയിൽ നിന്നും കെ എസ് ആർടിസി സർവ്വീസ് നടത്തും

after post image
0

- Advertisement -

എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി മാനന്തവാടി കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ബസ് സർവ്വീസ് നടത്തും. മാനന്തവാടിയിൽ നിന്നും പനമരം ,നിരവിൽപുഴ (10.45, 11.15, 11.30) തിരുനെല്ലി ( അപ്പപ്പാറ വഴി), തിരുനെല്ലി (പനവല്ലി വഴി) ,പേരിയ,വാളാട് എച്ച് എസ് ,കുളത്താട ,പുതുശ്ശേരി ,പയ്യമ്പള്ളി ,തോൽപ്പെട്ടി ,പന്തിപ്പൊയിൽ ,നാരോക്കാവ് ,തൃശ്ശിലേരി എന്നിവിടങ്ങളിലേക്കാണ് ബസ് സർവ്വീസ് നടത്തുക. രാവിലെ 10.45 ന് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട് 12.45 ന് തിരിച്ച് മാനന്തവാടിയിലെത്തുകയും, പരീക്ഷക്ക് ശേഷം 4 മണിക്ക് സർവ്വീസ് പുനരാരംഭിക്കുകയും ചെയ്യുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.