Listen live radio

കൊട്ടിയൂർ വൈശാഖ മഹോത്സവം ചടങ്ങ് മാത്രം മുതിരേരിവാൾ ജൂൺ മൂന്നിന് എഴുന്നള്ളിക്കും

after post image
0

- Advertisement -

കൊട്ടിയൂർ വൈശാഖ മഹോൽസവം ഇത്തവണ ചടങ്ങുകളിൽ മാത്രമായി ഒതുങ്ങും.കോവിഡ് 19 തിൻ്റെ നിയന്ത്രണം നിലനിൽക്കുന്നതു കൊണ്ട് സർക്കാരിൻ്റെ നിർദേശങ്ങൾ പാലിച്ചയാരിക്കും ചടങ്ങുകൾ നടക്കുക. ഉൽസവത്തിന് തുടക്കം കുറിച്ച് മുതിരേരിവാൾ ജൂൺ മൂന്നിന് കൊട്ടിയൂർ ശിവക്ഷേത്രത്തിലേക്ക് മുഴിയോട്ടില്ലം പുതിയ മഠം സുരേഷ് നമ്പൂതിരി എഴുന്നള്ളിക്കും.28 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖ മഹോൽസവം നെയ്യാട്ടത്തോടെ തുടങ്ങും.
[facebook]
https://www.facebook.com/105257967759092/posts/144128607205361/
ജൂൺ 4 ന് ഭണ്ഡാരം എഴുനെള്ളത്ത്, 10 തിന് തിരുവോണം ആരാധന, 12 ന് ഇളനീർവെപ്പ്, 13 ന് അഷ്ടമി ആരാധന, മുത്തപ്പൻ വരവ്, ഇളനീരാട്ടം, 15 ന് രേവതി ആരാധന, 22 തിരുവാതിര ചതുശ്ശതം, 23 ന് പുണർതം ചതുശ്ശതം, 25 ന് ആയില്യം ചതുശ്ശതം മകം കലം വരവ് 29 ന് തൃക്കലശാട്ടത്തോടെയാണ് ഉൽസവം സമാപിക്കുക.ലക്ഷ കണക്കിന് ഭക്തജനങ്ങൾ എത്തുന്ന കൊട്ടിയൂർ ഉൽസവം ചടങ്ങിൽ മാത്രമായി മാറുന്നത് അപൂർവ്വമാണ്. ഭക്തജനങ്ങൾ പുർണ്ണമായും നിയന്ത്രണങ്ങളേട് സഹകരിക്കണമെന്ന് ദേവസ്വം സ്പെഷ്യൽ ഓഫിസർ അഭ്യർത്ഥിച്ചു.

Leave A Reply

Your email address will not be published.