Listen live radio

സൗജന്യ ഉജ്ജ്വല ഗ്യാസ് പരമാവധി ഉപയോഗപ്പെടുത്തി വയനാട്

after post image
0

- Advertisement -

ലോക്ക്ഡൗണ്‍ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച സൗജന്യ പാചകവാതക സൗകര്യം വയനാട് ജില്ലയിലെ പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 17500ലധികം ഉപഭോക്താക്കള്‍ സൗജന്യം പ്രഖ്യാപിച്ച ഏപ്രീല്‍ മാസത്തില്‍ തന്നെ ഉജ്ജ്വല ഗ്യാസ് റീഫില്‍ ചെയ്തു. ഇതിന് പുറമെ മെയ് മാസത്തില്‍ രണ്ടാമത്തെ സൗജന്യ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ എണ്ണം 7000ന് മുകളില്‍ ആണ്. 18000 ഉജ്ജ്വല കണക്ഷനുകള്‍ ആണ് വയനാട് ജില്ലയില്‍ ഉള്ളത്. അതിനാല്‍ തന്നെ 100 ശതമാനം ഉപഭോക്താക്കളും ഈ സൗജന്യം ഉപയോഗപ്പെടുത്തി എന്ന് പറയാം.
ജൂണ്‍ വരെയാണ് പ്രധാന മന്ത്രി ഉജ്ജ്വല യോജന പദ്ധതി വഴി പാവപ്പെട്ടവര്‍ക്ക് സൗജന്യ ഗ്യാസ് റീഫില്‍ നല്‍കുന്നത്. പരമാവധി 3 സിലിണ്ടറുകള്‍ വരെ ഉപഭോക്താക്കള്‍ക്ക് ഈ കാലയളവില്‍ ലഭ്യമാണ്. ജില്ലയിലെ ഉജ്ജ്വല ഉപഭോക്താക്കളില്‍ 40 ശതമാനവും തങ്ങളുടെ രണ്ടാമത്തെ സൗജന്യ സിലിണ്ടര്‍ ഉപയോഗിച്ചു കഴിഞ്ഞു. പദ്ധതി അവസാനിക്കുമ്പോഴേക്കും സൗജന്യത്തിന്‍റെ പരമാവധി പ്രയോജനം വയനാട്ടിലെ പാവപ്പെട്ടവര്‍ക്ക് ലഭിക്കും. ലോക്ക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തോടുകൂടിയാണ് പാവപ്പെട്ടവര്‍ക്കായി സൗജന്യ പാചകവാതകം കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.