Listen live radio

ന്യൂനമർദ്ദം ഇന്ന് ‘നിസർഗ’ ചുഴലിക്കാറ്റാകും, കാറ്റിന് മണിക്കൂറിൽ 85 കിലോമീറ്റർ വരെ വേ​ഗത ;ഓറഞ്ച് അലർട്ട്

after post image
0

- Advertisement -

ന്യൂഡൽഹി: അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ഉച്ചയോടെ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ‘നിസർഗ’ എന്നാണു പേര്. ചുഴലിക്കാറ്റ് 11.30 ഓടെ രൂപം കൊള്ളുമെന്നാണ് പ്രവചനം. കാറ്റിന് മണിക്കൂറിൽ 85 കിലോമീറ്റർ വരെ വേ​ഗതയുണ്ടാകും. അർധരാത്രിയോടെ നിസ‍ർഗ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും.
ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലെ റായിഗഡിലെ ഹരിഹരേശ്വറിനും ദാമനും ഇടയിൽ ബുധനാഴ്ച വൈകീട്ടോടെ കരയിലെത്തും. മണിക്കൂറിൽ 120 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശും. വ്യാഴാഴ്ച്ച കാറ്റിന് ശക്തികുറയും. കേരള, കർണാടക, ലക്ഷദ്വീപ്, ഗോവ തീരങ്ങളിൽ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്.
ഇന്ന് വടക്കൻ കേരളത്തിൽ കനത്തമഴയ്ക്കു സാധ്യതയുണ്ട്. അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തുടർന്നുള്ള ദിവസങ്ങളിലും സംസ്ഥാനമാകെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തമഴ പ്രതീക്ഷിക്കാം.

Leave A Reply

Your email address will not be published.