Listen live radio

സുൽത്താൻ ബത്തേരിയിൽ കർശന നിയന്ത്രണങ്ങൾ ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ

after post image
0

- Advertisement -

കൽപ്പറ്റ: ജില്ലായിൽ ഇന്ന് 6 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും, മുട്ടിൽ ഗ്രാമപഞ്ചായത്തിലെ 4,5,6 വാർഡുകളും കണ്ടൈൻറ്മെൻറ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട് . ഈ പ്രദേശങ്ങിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ IPS അറിയിച്ചു . അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങൾ, മെഡിക്കൽ എമർജൻസി വാഹനങ്ങൾക്ക് മാത്രമേ അനുവാദം ലഭിക്കൂ . അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന പഴം പച്ചക്കറി പലവ്യഞ്ജനം, മത്സ്യ- മാംസം വില്പ്പന നടത്തുന്ന കടകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കൂ .രാവിലെ 7 മണിമുതൽ വൈകിട്ട് 5 മണിവരെ മാത്രം കടകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി. കണ്ടൈൻറ്മെൻറ് സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ അകത്തേക്കും പുറത്തേക്കും ഒരേ വഴികൾ മാത്രമേ ഉണ്ടായിരിക്കുയുള്ളു .അനാവശ്യവും നിസാരവുമായ യാത്രകളും അതുപോലെ മറ്റു എല്ലാ വിധ പ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടതാണെന്നും മേൽ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട് ..

Leave A Reply

Your email address will not be published.