മാനന്തവാടി: എസ് എം എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നടന്നു വരുന്ന ഖുബാ സംഗമം മാനന്തവാടി എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം മദ്രസ്സയിൽ നടന്നു. സംഗമം കേന്ദ്രമുശാഫറ അംഗം ബഹു കെ ടി ഹംസ ഉസ്താത് ഉത്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ഹംസ ഉസ്താതിനെയും സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത പി സി ഇബ്രാഹിം ഹാജിയും ചടങ്ങിൽ ആദരിച്ചു. ജനറൽസെക്രട്ടറി അലി ബ്രാൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് യുസുഫ് ഫൈസി അദ്ധ്യക്ഷം വഹിച്ചു. ഇബ്രാഹിം ഹാജി, സാബിദ് തങ്ങൾ, എം ഹസ്സൻ ഉസ്താത്, ഇബ്രാഹിം ഉസ്താത്, സാജിത് മൗലവി അബ്ദുറഹിമാൻ, മുഹ്‌യുദ്ദീൻ കുട്ടി യമാനി എന്നിവർ സംസാരിച്ചു.ആലിക്കുട്ടിഹാജി നന്ദി പറഞ്ഞു