Listen live radio

കൊല്ലത്തു നിന്നും റംബുട്ടാൻ പഴങ്ങൾ വായനാട്ടിലെത്തി തുടങ്ങി : കച്ചവടം മാത്രമില്ല

after post image
0

- Advertisement -

കൽപ്പറ്റ: കൊറോണാ കാലത്ത് വിപണി ഉണർന്നതോടെ വിപണിയിലേക്ക് റംബൂട്ടാനും എത്തി. പൈനാപ്പിൾ വിപണി മോശമായിരിെക്കെയാണ് റംബൂട്ടാനും കർഷകരിൽ നിന്ന് ശേഖരിച്ച് വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. കേരളത്തിൽ പ്രധാനമായും റംബുട്ടാൻ ഉൽപാദനം ഉള്ളത് കൊല്ലം ജില്ലയിലാണ് .മറ്റു ജില്ലകളിലും ഉണ്ടെങ്കിലും ആദ്യം കൊല്ലം ജില്ലയിലാണ് ആദ്യം പഴങ്ങൾ ഉണ്ടാവുന്നത്. സീസണിലെ അവസാനത്തെ വിളവ് വയനാട്ടിലും . ഏകദേശം ആറു മാസത്തോളം ഇനി സീസൺ ആയിരിക്കും . കർഷകരിൽ നിന്ന് പഴങ്ങൾ 300 രൂപ പ്രകാരമാണ് വില്പന. ഭംഗി കൂടുതൽ ഉള്ളതിനാൽ വ്യത്യസ്ത രുചി ഉള്ളതിനാൽ റമ്പൂട്ടാൻ ആകർഷിക്കുന്നത് .മഞ്ഞ , ചുവപ്പ് ഇനങ്ങളാണ് കൂടുതലായി ഉള്ളത്. ഇതിൽ തന്നെ ഹൈബ്രീഡ് ഇനങ്ങളാണ് ആണ് ഇപ്പോൾ വിപണി കീഴടക്കുന്നത് അത് കായിക വലുപ്പവും വും രീതിയും കൂടുതൽ ഉള്ളവയാണ് ഹൈബ്രിഡ് ഇനങ്ങൾ ഉൽപ്പാദനക്ഷമതയും ചെടികൾക്ക് കൂടുതലാണ്.വ്യാവസായിക അടിസ്ഥാനത്തിൽ റംബൂട്ടാൻ ഇന്ന് കേരളത്തിൽ കൃഷി ചെയ്തു വരുന്നുണ്ട് . കേരളത്തിൽ നിന്ന് പഴങ്ങൾ കയറ്റുമതിയും തുടങ്ങിയിട്ടുണ്ട്

Leave A Reply

Your email address will not be published.