Listen live radio

സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ സർക്കാർ അടിയന്തരമായി ഇടപെടണം:കെ സി വൈ എം കല്ലോടി മേഖല

after post image
0

- Advertisement -

കല്ലോടി : സോഷ്യൽ മീഡിയയിലെ വ്യക്തിഹത്യക്കും, അപകീർത്തിപ്പെടുത്തലിനും, ഒരു ഗണത്തെയും, സമൂഹത്തെയും, ഒന്നടങ്കം ആക്ഷേപിക്കുന്ന തരത്തിൽ നവ മാധ്യമങ്ങൾ ഉപയോഗിച്ച് നടത്തിവരുന്ന എല്ലാ പ്രവർത്തനങ്ങൾക്കുമെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ സർക്കാർ അടിയന്തരമായി ഇടപെടണം.
ഇപ്പോൾ കത്തോലിക്ക സഭയെ മുഴുവനും അപകീർത്തിപ്പെടുത്തികൊണ്ടുള്ള പോസ്റ്ററുകളും, ലേഖനങ്ങളും, ട്രോളുകളും, സാമൂഹ്യ മാധ്യമങ്ങളിലൂടെ വളരെ ഗുരുതരമായ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മത വികാരങ്ങളെയും, വിശ്വാസത്തെയും എല്ലാം വൃണപെടുത്തുന്ന രീതിയിലുള്ള മുഴുവൻ പോസ്റ്റുകളും സർക്കാർ ഇടപെട്ട് ഇന്റർനെറ്റ്‌ ശൃങ്കലയിൽനിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഒരു മതത്തിന്റെയും വിശ്വാസങ്ങളെയും, വികാരങ്ങളെയും മുറിപ്പെടുത്തുവാൻ ആരെയും അനുവദിക്കാൻ സാധിക്കില്ല. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മത സ്വാതന്ത്ര്യമെന്നത് ആരോടും, ഏത് വിഭാഗത്തോടും എന്ത്‌ ആഭാസത്തരവും കാണിക്കുവാനുള്ള ലൈസൻസല്ല. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും, ഒപ്പം ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നാൽ, യുവജനങ്ങൾ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നതാണ് എന്ന്, KCYM കല്ലോടി മേഖലയുടെ പ്രസിഡന്റ്‌ ലിബിൻ മേപ്പുറത്തു, സെക്രട്ടറി ടിനു മങ്കൊമ്പിൽ, ട്രഷറർ അതുൽ എന്നിവർ അറിയിക്കുന്നു.

Leave A Reply

Your email address will not be published.