Listen live radio

കൊട്ടിയൂർ വൈശാഖ മഹോത്സവം മുതിരേരിവാൾ എഴുന്നള്ളിച്ചു

after post image
0

- Advertisement -

കൊട്ടിയൂർ വൈശാഖ മഹോൽസവത്തിന് തുടക്കം കുറിച്ച് മുഴിയോട്ടില്ലം പുതിയ മഠം സുരേഷ് നമ്പൂതിരി മുതിരേരിവാൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചത്. പോലീസിൻ്റെ കർശന നിയന്ത്രണത്തിലായിരുന്നു മുതിരേരി ക്ഷേത്രത്തിലെ ചടങ്ങുകൾ നടന്നത്. കോവിഡ് 19 തിൻ്റെ നിയന്ത്രണം നിലനിൽക്കുന്നതു കൊണ്ട് സർക്കാരിൻ്റെ നിർദേശങ്ങൾ പാലിച്ചയാരിക്കും ചടങ്ങുകൾ നടക്കുക. 28 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖ മഹോൽസവം മുതിരേരി വാൾ കൊട്ടിയൂർ ശിവക്ഷേത്രത്തിൽ എത്തി കഴിഞ്ഞാൽ നെയ്യാട്ടത്തോടെ തുടങ്ങുന്നത്..ലക്ഷകണക്കിന് ഭക്തജനങ്ങൾ എത്തുന്ന കൊട്ടിയൂർ ഉൽസവം ചടങ്ങിൽ മാത്രമായി മാറുന്നത് അപൂർവ്വമാണ്. ഭക്തജനങ്ങൾ പുർണ്ണമായും നിയന്ത്രണങ്ങളേട് സഹകരിക്കണമെന്ന് ദേവസ്വം സ്പെഷ്യൽ ഓഫിസർ അഭ്യർത്ഥിച്ചു. കൊട്ടിയൂർ ഉൽസവം ചടങ്ങ് മാത്രമായി നടത്തുന്നത് പ്രദേശത്തെ ചെറുകിട കച്ചവടകരെയും ബാധlച്ചു.

Leave A Reply

Your email address will not be published.