Listen live radio

ക്ലബ്ബ് ഹൗസിൽ ‘ഇക്കിളി’ ചർച്ചകൾ; ‘നുഴഞ്ഞു കയറി’ നിരീക്ഷിക്കാൻ പൊലീസ്; പരാതിയോ കേസോ ഉണ്ടായാൽ അംഗങ്ങളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും നടപടിയുണ്ടാവും

after post image
0

- Advertisement -

 

ലൈവ് ചർച്ചകളുടെ പേരിൽ ശ്രദ്ധേയമായ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ അശ്ലീല ചർച്ചകൾക്ക് വഴിമാറുന്നു. സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചാണ് നൂറ് കണക്കിന് പേർ പങ്കെടുക്കുന്ന ചർച്ചകൾ പുരോഗമിക്കുന്നത്. സംഭവത്തിൽ നിരീക്ഷണം ശക്തമാക്കാൻ ഒരുങ്ങുകയാണ് കേരള പൊലീസ്. ഇത്തരം ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചകൾ പിന്നീട് റെക്കോർഡ് ചെയ്ത് യൂടൂബിൽ ഉൾപ്പെടെ പോസ്റ്റ് ചെയ്യുന്ന പ്രവണതയും വ്യാപകമാവുന്നതിനിടെയാണ് പൊലീസ് ഇടപെടൽ.

അർധരാത്രി പിന്നിടുമ്പോഴാണ് മലയാളത്തിൽ ഉൾപ്പെടെ ഇത്തരം ഇക്കിളി ചർച്ചാ ക്ലബ് ഹൗസ് റൂമുകൾ സജീവമാവുന്നത്. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ നിരവധി പേരാണ് സ്പീക്കർ പാനലിലും ഉണ്ടാവുക. ഓഡിയൻസ് കൂടി ഉൾപ്പെടുത്താൽ ഓരോ റൂമിലും നൂറ് കണക്കിന് പേരാണ് ഉൾപ്പെടുന്നത്. ലൈംഗികച്ചുവയുള്ള തലക്കെട്ട് കൊടുത്ത് തുടങ്ങുന്ന റൂമുകളിൽ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ തന്നെ ലെംഗിക സംഭാഷണങ്ങൾ അവതരിപ്പിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ആർക്കും കേൾക്കാവുന്ന പൊതുചർച്ചകളിൽ മികച്ച അശ്ലീല വർത്തമാനം പറയുന്നതിൽ മത്സരങ്ങൾ വരെ നടക്കുന്നുണ്ട്. അംഗങ്ങളിൽ മിക്കവരുടേയും പ്രൊഫൈൽ ഫോട്ടോയോ പേരോ യഥാർഥത്തിലുള്ളതാവില്ല.

സംസ്ഥാനത്ത് ഹണി ട്രാപ് ഉൾപ്പെടെ തട്ടിപ്പ് വ്യാപകമാവുന്ന സാഹചര്യത്തിലാണ് ക്ലബ് ഹൗസിലെ ഇത്തരം ചർച്ചകളെ നിരീക്ഷിക്കാൻ കേരള പൊലീസ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. പോലീസ് സേനയിലുള്ളവർ ഇത്തരം റൂമുകളിൽ നുഴഞ്ഞ് കയറി നിരീക്ഷിക്കും. മോഡറേറ്റർമാർ അടക്കമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയോ കേസോ ഉണ്ടായാൽ അംഗങ്ങളുടെ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികളും ലക്ഷ്യമിട്ടാണ് പൊലീസ് നീക്കം. കേൾവിക്കാരായിരിക്കുന്നവരെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന തരത്തിലായിരിക്കും നടപടികൾ. റൂമുകൾക്ക് പിന്നിൽ പെൺവാണിഭ സംഘങ്ങളുടെ ഇടപെടലുൾപ്പെടെ സംശയിക്കുകയാണ് പൊലീസ്.

 

 

Leave A Reply

Your email address will not be published.