Listen live radio

നിരന്ന് നിന്ന് സുരേഷ് ഗോപിക്ക് സല്യൂട്ട് അടിച്ച് പൊലീസുകാർ

after post image
0

- Advertisement -

 

തിരുവനന്തപുരം: പന്തളത്ത് പരിപാടിയിൽ പങ്കെടുക്കാനെത്തിയ നടനും എം.പിയുമായ സുരേഷ് ഗോപിക്ക് നിരത്തി സല്യൂട്ട് അടിച്ച് പൊലീസുകാർ. പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രവർത്തകർക്കൊപ്പം നടന്നു പോവുകയായിരുന്ന സുരേഷ് ഗോപിയുടെ സുരക്ഷയ്ക്കായി വഴിയിൽ കാത്തുനിന്നിരുന്ന പോലീസുകാർ ആണ് അദ്ദേഹത്തിന് സല്യൂട്ട് നൽകിയത്. വേദിയുടെ അടുത്ത് എത്തുന്നതുവരെ വഴിയരികിലുണ്ടായിരുന്ന പൊലീസുകാരെല്ലാം സുരേഷ് ഗോപിയ്ക്ക് സല്യൂട്ട് നൽകി. സുരേഷ് ഗോപി സല്യൂട്ട് സ്വീകരിച്ച് മുന്നോട്ടു നീങ്ങുന്നതും വീഡിയോയിൽ കാണാം. സ്മൃതികേരളം എന്ന പരിപാടിയിൽ പങ്കെടുക്കാനായിട്ടായിരുന്നു സുരേഷ് ഗോപി എത്തിയത്.

അതേസമയം, പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനെ തുടർന്ന് ബിജെപി സംഘടിപ്പിച്ച പൊതു പരിപാടിയിൽ നിന്ന് സുരേഷ് ഗോപി മടങ്ങിപ്പോവുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കരയിൽ ബി.ജെ.പി.നടത്തിയ സ്മൃതികേരളം പദ്ധതിയിൽ നിന്നുമാണ് താരം മടങ്ങിപ്പോയത്. പ്രസ്തുത പരിപാടിയ്ക്കെത്തിയ സുരേഷ് ഗോപി കാറിൽനിന്ന് ഇറങ്ങും മുൻപു തന്നെ സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദേശം അദ്ദേഹം നൽകിയിരുന്നു. തുടർന്ന് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ളവർ അകന്നുനിന്ന ശേഷമാണ് അദ്ദേഹം കാറിൽ നിന്നിറങ്ങിയത്. എന്നാൽ തുടർന്നുണ്ടായ തിക്കും തിരക്കും താരം ശ്രദ്ധിക്കുകയും ചുറ്റുമുള്ളവരോട് സാമൂഹിക അകലം പാലിക്കണമെന്ന് ഓർമിപ്പിക്കുകയും ചെയ്തിരുന്നു.

71 പേർക്ക് തെങ്ങിൻതൈ നൽകുന്ന പരിപാടിയായിരുന്നു തുടർന്ന് വേദിയിൽ. ആദ്യ രണ്ടുപേർക്ക് തൈ നൽകിയിട്ടും ചുറ്റുമുള്ള ആളുകളുടെ തിക്കും തിരക്കും കുറഞ്ഞില്ല. വീണ്ടും സാമൂഹിക അകലം പാലിക്കാൻ അദ്ദേഹം പറഞ്ഞെങ്കിലും ഫലം കണ്ടില്ല. തുടർന്നായിരുന്നു അദ്ദേഹം വേദിവിട്ട് ഇറങ്ങിപ്പോയത്.

Leave A Reply

Your email address will not be published.