Listen live radio

ക്ഷേത്രദർശനത്തിടെ ‘വിവാഹ മോചന ചോദ്യം’ ; കടുത്ത ഭാഷയിൽ പ്രതികരിച്ച് സാമന്ത

after post image
0

- Advertisement -

 

തിരുമല: തിരുമല ക്ഷേത്ര ദർശനത്തിനിടെ വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചുട്ടമറുപടിയുമായി തെന്നിന്ത്യൻ താരം സാമന്ത. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ താരം, തൊഴുത് മടങ്ങുന്നതിനിടെയാണ് സംഭവം. താരത്തെ ആരാധകരും മാധ്യമ പ്രവർത്തകരും വളഞ്ഞു. അവർ ചോദ്യങ്ങൾ ചോദിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്.

‘ഞാൻ അമ്പലത്തിലാണ്, നിങ്ങൾക്ക് വിവരമുണ്ടോ’ എന്ന് സാമന്ത വിവാഹമോചനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചു. മാസ്‌ക് ധരിച്ചതിനാൽ തലയിലേക്ക് വിരൽ ചൂണ്ടിയായിരുന്നു താരത്തിൻറെ പ്രതികരണം. ഇതിൻറെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
അതേ സമയം സാമന്തയും നാഗചൈതന്യയും വിവാഹ മോചനത്തിന് തയ്യാറാകുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ട്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് എന്നും റിപ്പോർട്ടുകൾ വരുന്നു. ഇവർ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗൺസിലിംഗ് ഘട്ടത്തിലാണ് എന്നും അഭ്യൂഹങ്ങളുണ്ടെന്ന് സാക്ഷി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

നാഗചൈതന്യയും സാമന്തയും തമ്മിൽ വിവാഹിതരായത് 2017 ഒക്ടോബർ ആറിന് ആണ്. ഇരുവരും തമ്മിൽ അടുത്തകാലത്ത് സ്വരചേർച്ചയില്ലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ തന്റെ പേര് മാറ്റിയിരുന്നു സാമന്ത. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത.

 

 

 

Leave A Reply

Your email address will not be published.