Listen live radio

പൊങ്ങിൽനിന്ന് ജ്യൂസ്, പ്രോട്ടീൻ പൗഡർ; പുതിയ മൂല്യവർധിത ഉത്പന്നങ്ങൾ വികസിപ്പിക്കുന്നു

after post image
0

- Advertisement -

നാളികേര വികസന ബോർഡ് പുതിയ ഉത്പന്നങ്ങളുടെ പരീക്ഷണം ഡിസംബറോടെ ആരംഭിക്കും. തേങ്ങാ പൊങ്ങിൽനിന്നാണ് പുതിയ ഉത്പന്നങ്ങൾ എത്തുക. ഇതിനോടകം തേങ്ങാ പൊങ്ങിൽനിന്നു മിഠായി വിപണിയിൽ അവതരിപ്പിച്ചിരുന്നു. പുതിയതായി പൊങ്ങിൽനിന്നുള്ള ജ്യൂസ്, പ്രോട്ടീൻ പൗഡർ തുടങ്ങിയവയാണ് നിർമിക്കാൻ ഒരുങ്ങുന്നത്. തേങ്ങാ പൊങ്ങിൽനിന്ന് മികച്ച വരുമാനം കർഷകർക്ക് ലഭിക്കുന്നതിനായാണ് ഇത്തരമൊരു നീക്കം.

ബോർഡിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് പരീക്ഷണങ്ങൾ നടത്തിവരുന്നത്. പുതിയ ഉത്പന്ന സാമ്പിളുകളാണ് ആദ്യം വിപണിയിൽ എത്തിക്കുക. പിന്നീട് ആവശ്യക്കാർക്ക് ടെക്‌നോളജി നൽകും. ഇതിനുള്ള പരിശീലനവും നൽകും. സംരംഭം ആരംഭിക്കാനുള്ള സബ്‌സിഡിയും ബോർഡ് നൽകുന്നുണ്ട്.

അടുക്കള വിഭാഗത്തിലേക്ക് ഇതിനോടകം പനീർ നിർമിച്ചിട്ടുണ്ട്. തേങ്ങാപ്പാൽ, സോയ പാൽ എന്നിവ ചേർത്താണ് പനീർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിന്റെ ടെക്‌നോളജിയും തയ്യാറാണ്. കോവിഡ് കാലത്ത് നിരവധി പേർ വിവിധ ഉത്പന്നങ്ങളുടെ ടെക്‌നോളജിക്കായി ബോർഡിനെ സമീപിക്കുന്നുണ്ട്. ഇതിൽ ചോക്ലേറ്റ്, ചിപ്‌സ്, കുക്കീസ്, അച്ചാർ തുടങ്ങിയവയുടെ ടെക്‌നോളജിക്കാണ് ആവശ്യക്കാർ ഏറെയും.

അടുത്തുതന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉപഭോക്താക്കൾക്കായുള്ള പരിശീലനവും ആരംഭിക്കും. നാളികേരത്തിൽനിന്ന് വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ ഇതിനോടകം വിപണിയിൽ എത്തിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.