Listen live radio

സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ അനുകൂലമായ സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാൻ

after post image
0

- Advertisement -

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾക്ക് പുറമെ തിയേറ്ററുകളും തുറക്കുന്നു. തിയേറ്ററുകൾ തുറക്കുന്നകാര്യം അടുത്തഘട്ടത്തിൽ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാൻ അനുകൂലമായ സാഹചര്യമാണുള്ളതെന്നും കാര്യങ്ങൾ ചർച്ച ചെയ്ത് ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സീരിയൽ – സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്‌കൂളുകളും തുറക്കാൻ ഒരുങ്ങുകയാണ്. ആരോഗ്യ വിദഗ്ധർ അടക്കമുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂ, മന്ത്രി പറഞ്ഞു. സെക്കൻഡ് ഉൾപ്പെടുത്തിക്കൊണ്ട് തിയേറ്റർ തുറക്കാനാകും തീരുമാനമുണ്ടാവുക എന്നാണു റിപ്പോർട്ടുകൾ. ടിപിആർ കുറയുന്നത് ആശ്വാസകരമാണ്. തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യം ചലച്ചിത്ര പ്രവർത്തകർ നിരന്തരം ഉന്നയിക്കുന്നുണ്ടെന്നും ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കൊവിഡ് ഒന്നാം തരംഗം കുറഞ്ഞപ്പോൾ തിയേറ്ററുകൾ തുറക്കുകയുണ്ടായി. എന്നാൽ, വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തിയേറ്ററുകൾ അടച്ചത്. നിലവിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സിനിമകൾ റിലീസ് ചെയ്യുന്നത്.

Leave A Reply

Your email address will not be published.