Listen live radio

സഹോദരിമാർ സിനിമയിൽ, ദിയക്ക് അഭിനയം താത്പര്യമില്ലേ? ചോദ്യത്തിന് മറുപടി കൊടുത്ത് ദിയ കൃഷ്ണ

after post image
0

- Advertisement -

 

എന്തുകൊണ്ട് അഹാനയുടെ അനുജത്തി ദിയ കൃഷ്ണ സിനിമയിലില്ല? ചോദ്യത്തിന് ദിയ തന്നെ മറുപടി നൽകുന്നു. അച്ഛൻ കൃഷ്ണകുമാർ സിനിമയിൽ, അമ്മ സിന്ധു സീരിയൽ ലോകത്തിൽ, പിന്നെ ചേച്ചി അഹാന, അതിനു ശേഷം അനുജത്തിമാരായ ഹൻസിക, ഇഷാനി. സിനിമാ കുടുംബത്തിൽ നിന്നും ഇത്രയും പേര് അഭിനയരംഗത്ത് എത്തിയിട്ടും ഇനിയും മാറിനിൽക്കുന്ന ഒരാളുണ്ട്. അഹാനയുടെ ആദ്യത്തെ അനുജത്തി ദിയ കൃഷ്ണ.

ദിയ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെട്ടു തുടങ്ങിയത്. ഒട്ടേറെ ബ്രാൻഡുകളുടെ സെലിബ്രിറ്റി മുഖമായി ദിയ മാറി. ഏറെ നാളുകൾക്കു ശേഷം ദിയ ബിസിനസ് രംഗത്തേക്ക് കടക്കുകയും ചെയ്തു. ‘ഒ ബൈ ഓസി’ എന്ന പേരിൽ സ്വന്തമായി വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും ബ്രാൻഡ് അടുത്തിടെയാണ് ദിയ ആരംഭിച്ചത്. ഓസി എന്നത് ദിയയുടെ ഓമനപ്പേരാണ്. എന്നാലും എന്തുകൊണ്ട് ദിയ സിനിമയിൽ വന്നില്ല? ആ ചോദ്യത്തിന് ഇപ്പോൾ ദിയ തന്നെ മറുപടിയും കൊടുത്തു.

 അഭിനയം, ഡാൻസ് എന്നിങ്ങനെ വിവിധ മേഖലകളിൽ ദിയ കഴിവ് തെളിയിച്ച് കഴിഞ്ഞു. ഒട്ടേറെ ഫോളോവേഴ്‌സും സബ്സ്ക്രൈബേഴ്‌സുമായി ദിയ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിലനിർത്തിക്കൊണ്ടു പോകുന്നുണ്ട്. സിനിമയിൽ വരാത്തതിന് വളരെ വ്യക്തമായ മറുപടിയാണ് ദിയ നൽകിയിട്ടുള്ളത്

അഭിനയം, ഡാൻസ് എന്നിങ്ങനെ വിവിധ മേഖലകളിൽ ദിയ കഴിവ് തെളിയിച്ച് കഴിഞ്ഞു. ഒട്ടേറെ ഫോളോവേഴ്സും സബ്‌സ്‌ക്രൈബേഴ്സുമായി ദിയ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിലനിർത്തിക്കൊണ്ടു പോകുന്നുണ്ട്. സിനിമയിൽ വരാത്തതിന് വളരെ വ്യക്തമായ മറുപടിയാണ് ദിയ നൽകിയിട്ടുള്ളത്

 

‘ഇൻഡസ്ട്രിക്കും ഇന്ററസ്റ്റ് വേണ്ടേ? വെറുതെ പറഞ്ഞതാണ് കേട്ടോ. ഇപ്പോഴെന്താണോ, അത് ഞാൻ ഇഷ്ടപ്പെടുന്നു. അഭിനേതാക്കളായ സെലിബ്രിറ്റികളെ അപേക്ഷിച്ച് ഞാൻ കൂടുതലും കരുത്തയും സ്വാതന്ത്രയുമാണെന്ന് തോന്നുന്നു,’ എന്നാണ് ദിയ നൽകിയ മറുപടി ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് കൊടുത്ത മറുപടി

 

ദിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിന് 928K ഫോളോവേർസുണ്ട്. ഇവിടെ തമാശയും, ബ്രാൻഡ് പ്രൊമോഷനും ദിവസേനയുള്ള രസകരമായ കാര്യങ്ങളുടെയും വീഡിയോകൾ ദിയ പോസ്റ്റ് ചെയ്യാറുണ്ട.് ദിയയുടെ മാലിദ്വീപ് സന്ദർശനത്തിന്റെ ഭാഗമായുള്ള ബീച്ച് ചിത്രങ്ങളും അടുത്തിടെ തരംഗമായിരുന്നു.വളരെ അടുത്ത കാലത്താണ് ദിയ കാമുകൻ വൈഷ്ണവിനെ പരിചയപ്പെടുത്തിയത്.

Leave A Reply

Your email address will not be published.