Listen live radio

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; ഇരട്ടക്കുട്ടികളിൽ ഒന്നിന് ദാരുണ മരണം

after post image
0

- Advertisement -

ആലപ്പുഴ: മുലപ്പാൽതൊണ്ടയിൽ കുടുങ്ങി ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു. ഒൻപതു ദിവസം പ്രായമുള്ള കുഞ്ഞാണ് ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചത്. മണ്ണഞ്ചേരി പട്ടാത്തുവെളി വീട്ടിൽ എം.മനീഷ്നിഷ ദമ്ബതികളുടെ മകനാണ് മരിച്ചത്. 13നു ശസ്ത്രക്രിയയിലൂടെ ഇരട്ട ആൺകുഞ്ഞുങ്ങൾക്കു ജന്മം നൽകിയ നിഷ 18ന് ആശുപത്രിവിട്ടു വീട്ടിലേക്കു പോന്നിരുന്നു.

ഇന്നലെ രാവിലെ ഏഴിനാണ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് അസ്വസ്ഥത കാട്ടിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave A Reply

Your email address will not be published.