Listen live radio

കെഎസ്ആർടിസി ബസ് സ്‌കൂട്ടറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം: പ്രതിശ്രുത വരനൊപ്പം യാത്രചെയ്ത യുവതിക്ക് ദാരുണാന്ത്യം

after post image
0

- Advertisement -

 

 

കോട്ടയം: കെഎസ്ആർടിസി ബസ് സ്‌കൂട്ടറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം. യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി-ബിജി ദമ്പതികളുടെ ഏകമകൾ സുബി ജോസഫാണ് മരിച്ചത്. കോട്ടയം വാഴൂർ റോഡിൽ വച്ചായിരുന്നു അപകടം.

പ്രതിശ്രുത വരനൊപ്പം സ്‌കൂട്ടറിന്റെ പിൻ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുബി. ഒരേ ദിശയിലാണ് കെഎസ്ആർടിസി ബസും സ്‌കൂട്ടറും സഞ്ചരിച്ചിരുന്നത്. കുമളിയിൽനിന്ന് കായംകുളത്തേക്ക് പോവുകയായിരുന്നു ബസ്. സ്‌കൂട്ടറിനെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടർ റോഡിൽ നിന്നു തെന്നിമാറുകയായിരുന്നു. വീഴ്ചയിൽ സുബി ബസിനടിയിൽപ്പെടുകയായിരുന്നു. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.